ടോക്സിക് പുതിയ കാഴ്ചപ്പാടിലെ ​ഗ്യാങ്സ്റ്റർ സിനിമ- യാഷ്

'ടോക്സിക്' ടീസറിൽ നിന്ന്
'ടോക്സിക്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

'വളരെ വലിയൊരു ലക്ഷ്യത്തോടു കൂടിയുള്ള പ്രൊജക്ടാണ് 'ടോക്സിക്'. പ്രേക്ഷകർ എനിക്ക് നൽകുന്ന വിജയം വെറുമൊരു ആഘോഷമായി മാത്രമല്ല ഞാൻ കാണുന്നത്; ഓരോ തവണയും എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താനും അതിലും മികച്ചത് എന്തെങ്കിലും ചെയ്യാനുമുള്ള ഉത്തരവാദിത്തമായിട്ടാണ് ഞാൻ അതിനെ കരുതുന്നത്.'-ഇത് 'രായ'യുടെ വാക്കുകൾ. പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്‌സി'നെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ച് അമേരിക്കൻ സദസിനെ വിസ്മയിപ്പിക്കുകയായിരുന്നു റോക്കിങ് സ്റ്റാർ യാഷ്. ടോക്സിക്കിൽ രായ എന്ന ​ഗ്യാങ്സ്റ്ററിനെയാണ് യാഷ് അവതരിപ്പിക്കുന്നത്.

Must Read
കടൽത്തീരത്ത് യാഷും കിയാരയും,ആവേശത്തിരമാലയിൽ 'ടോക്സിക്കി'ലെ തബാഹി
'ടോക്സിക്' ടീസറിൽ നിന്ന്

ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026-ൽ 'രാമായണ'യുടെ സഹനിർമ്മാതാവ് നമിത് മൽഹോത്രയ്‌ക്കൊപ്പം പങ്കെടുത്ത യാഷ്, ഗ്യാങ്സ്റ്റർ സിനിമകളുടെ പതിവ് രീതികളെ പൊളിച്ചെഴുതുന്ന തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി.

സിനിമയെക്കുറിച്ച് യാഷ് പറഞ്ഞത് ഇങ്ങനെ:

'ഇന്ത്യയിൽ എനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ കഥകളെയും ഇന്ത്യൻ സിനിമാ വ്യവസായത്തെയും ഒരു ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. നമ്മുടെ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ഇന്ത്യൻ സിനിമയുടെ ആ പ്രാതിനിധ്യത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്, അത്തരമൊരു ശ്രമമാണ് ടോക്സിക്കും. കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും നമ്മുടെ കഥകൾ ആഗോളതലത്തിൽ നേരിട്ട് എത്തിക്കാനുമായി ഞങ്ങൾ ടോക്‌സിക് ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുണ്ട്.

ടോക്സിക് ടീസറിൽ നിന്ന്
'ടോക്സിക്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

വലിയ ക്യാൻവാസിലുള്ള ഒരു ആക്ഷൻ സിനിമയാണ് ടോക്സിക്, എങ്കിലും അതിൽ ഒരുപാട് ആഴത്തിലുള്ള കാര്യങ്ങളുണ്ട്. ഒരു സാധാരണ ഗ്യാങ്‌സ്റ്റർ സിനിമ മാത്രമല്ല; ഒരു മെറ്റഫോറിക്കൽ അഥവാ രൂപകാത്മകമായ ഒരു സ്വഭാവം ടോക്സിക്കിനുണ്ട്. നിങ്ങൾ ഈ സിനിമ കാണുമ്പോൾ, പുറം കാഴ്ചയിൽ മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങൾക്കും അപ്പുറം ഇതിൽ ഒരുപാട് അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകും.

ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ ആവേശമാണ്. സംവിധായിക ഗീതു മോഹൻദാസ് ഒരു ഗ്യാങ്സ്റ്റർ സിനിമയ്ക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണ് നൽകിയിരിക്കുന്നത്. ആ പ്രോസസ് ഞാൻ ശരിക്കും ആസ്വദിച്ചു. പ്രേക്ഷകർക്കും ആരാധകർക്കും ഇതൊരു മികച്ച ദൃശ്യവിരുന്ന് എന്നതിലുപരി കാണുന്നവരുടെ മനസ്സിനെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കും.'

'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ
'ടോ​ക്സി​ക്കി'ലെ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർഅറേഞ്ച്ഡ്

ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യ ഒരു ലോകം തന്നെയാണെന്നും ഓരോ നൂറു കിലോമീറ്റർ കൂടുമ്പോഴും പുതിയ ഭാഷയും സംസ്കാരവുമാണെന്നും യാഷ് അഭിപ്രായപ്പെട്ടു. ഡബ്ബിങ്ങിലൂടെയും പാൻ-ഇന്ത്യൻ സിനിമാ നിർമ്മാണത്തിലൂടെയും വിവിധ മേഖലകളിലുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നു. യാഷിനെ സംബന്ധിച്ചിടത്തോളം, 'ടോക്സിക്' ഈ മാറ്റത്തിന്റെ പ്രതീകമാണ്. ഇന്ത്യൻ തനിമയിൽ വേരൂന്നിയതും എന്നാൽ ആഗോള പ്രേക്ഷകർക്കായി രൂപകൽപ്പന ചെയ്തതുമായ ഒന്ന്. 'എല്ലാവർക്കും ആസ്വദിക്കാവുന്നതും എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നൽകുന്നതുമായ ഒരു ചിത്രമാണിത്- യാഷ് പറഞ്ഞു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂൺ 4-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
Pappappa
pappappa.com