​ടോക്സിക്കിലെ ​ഗീതുവിന്റെ 'പെൺനോട്ട'ത്തെ പ്രശംസിച്ച് യാഷ്

'ടോക്സിക്കി'ൽ യാഷ്
'ടോക്സിക്കി'ൽ യാഷ്ഫോട്ടോ-അറേഞ്ച്ഡ്
Published on

'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന ചിത്രത്തിലെ വൈകാരിക ആഴങ്ങളെക്കുറിച്ചും കഥാപ്രാധാന്യത്തെക്കുറിച്ചും മനസു തുറന്നിരിക്കുകയാണ് നടനും നിർമ്മാതാവുമായ യാഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്. സംവിധായിക ഗീതു മോഹൻദാസ് തികച്ചും വ്യത്യസ്തമായ ഒരു 'ഫീമെയിൽ ഗേസിലൂടെയാണ്' (Female gaze) ഈ ചിത്രത്തിന് പുത്തൻ കാഴ്ചപ്പാട് നൽകിയതെന്ന് യാഷ് വെളിപ്പെടുത്തി.

Must Read
ടോക്സിക് പുതിയ കാഴ്ചപ്പാടിലെ ​ഗ്യാങ്സ്റ്റർ സിനിമ- യാഷ്
'ടോക്സിക്കി'ൽ യാഷ്

ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിച്ചത് ചിത്രത്തിലെ ചില വികാരങ്ങളും ബന്ധങ്ങളും സാഹചര്യങ്ങളും കൈകാര്യം ചെയ്ത രീതിയെ പൂർണ്ണമായി മാറ്റിയതായി യാഷ് പങ്കുവെച്ചു. 'പുരുഷൻമാർ ജീവിതത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്. സ്ത്രീകൾ കാര്യങ്ങളെ നോക്കിക്കാണുമ്പോൾ എപ്പോഴും അവിടെയൊരു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകും. പുരുഷൻമാർ പലപ്പോഴും പല വികാരങ്ങളും കാര്യങ്ങളും ശ്രദ്ധിക്കാതെ വിട്ടുപോകാറുണ്ട്. ഒരു സാഹചര്യത്തിൽ പുരുഷന് പ്രധാന്യമുള്ളതായി തോന്നുന്ന കാര്യമായിരിക്കില്ല ഒരുപക്ഷേ സ്ത്രീ കൂടുതൽ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആ ഒരു കാഴ്ചപ്പാട് വളരെ പുതുമയുള്ളതും ആഴമേറിയതുമായി മാറുന്നു'- ഗീതു മോഹൻദാസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് യാഷ് പറഞ്ഞു.

'ടോക്സിക്' ചിത്രീകരണത്തിനിടെ ​ഗീതുമോഹൻദാസ്
'ടോക്സിക്' ചിത്രീകരണത്തിനിടെ ​ഗീതുമോഹൻദാസ്ഫോട്ടോ-അറേഞ്ച്ഡ്

'ടോക്സിക്' ഒരു ഗ്യാങ്സ്റ്റർ ഡ്രാമയുടെ ദൃശ്യഭംഗിയും തീവ്രതയും ഉൾക്കൊള്ളുന്ന ചിത്രമാണെങ്കിലും, സാധാരണ കൊമേഴ്സ്യൽ സിനിമകളുടെ രീതികൾക്കപ്പുറം ധാർമികമായി സങ്കീർണ്ണമായ കഥാപാത്രങ്ങളെയും യഥാർത്ഥ വികാരങ്ങളെയും മനുഷ്യന്റെ ബലഹീനതകളെയും കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് യാഷ് വ്യക്തമാക്കി. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ വെറും സാധാരണ സഹനടമാരായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും, മറിച്ച് കഥയ്ക്കുള്ളിൽ കൃത്യമായ വ്യക്തിത്വവും സ്വന്തമായ നിലപാടുകളുമുള്ള മനുഷ്യരായാണ് അവരെ അവതരിപ്പിച്ചിരിക്കുന്നതെന്നും താരം എടുത്തുപറഞ്ഞു.

'ടോക്സിക്കി'ൽ യാഷ്
'ടോക്സിക്കി'ൽ യാഷ്ഫോട്ടോ-അറേഞ്ച്ഡ്

'ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്തമായ രാഷ്ട്രീയവും വ്യത്യസ്തമായ തരത്തിലുള്ള പോരാട്ടങ്ങളുമുണ്ട്' എന്നു പറഞ്ഞ യാഷ്, 'തങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരും ഏത് സാഹചര്യത്തിലും അതിജീവിക്കാൻ കെൽപ്പുള്ളവരുമായ ശക്തരായ സ്ത്രീകളാണ്' ചിത്രത്തിലുള്ളതെന്നും കൂട്ടിച്ചേർത്തു.

ഹോളിവുഡ് ആക്ഷൻ കൊറിയോ​ഗ്രാഫർ ജെ.ജെ.പെറി ​ഗീതു മോഹൻദാസിനൊപ്പം 'ടോക്സിക്' ചിത്രീകരണത്തിനിടെ ​
ഹോളിവുഡ് ആക്ഷൻ കൊറിയോ​ഗ്രാഫർ ജെ.ജെ.പെറി ​ഗീതു മോഹൻദാസിനൊപ്പം 'ടോക്സിക്' ചിത്രീകരണത്തിനിടെ ​ഫോട്ടോ-അറേഞ്ച്ഡ്

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന 'ടോക്സിക്', വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയാണ്. കെ.ജി.എഫിന്റെ വൻ വിജയത്തിന് ശേഷം സ്ഥിരം ഫോർമുല സിനിമകളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും കലാപരമായി വെല്ലുവിളിയുയർത്തുന്നതുമായ പ്രമേയങ്ങൾ പരീക്ഷിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് താൻ 'ടോക്സിക്' തിരഞ്ഞെടുക്കാൻ കാരണമെന്നും യാഷ് കൂട്ടിച്ചേർത്തു.

Pappappa
pappappa.com