ഒടിടി കച്ചവടവും പ്രതിസന്ധിയിൽ; ​ഗീതുമോഹൻദാസ്ചിത്രം യഷിന് 'ടോക്സിക്' അനുഭവം

'ടോക്സിക്' ട്രെയിലറിൽ യഷ്, ചിത്രീകരണത്തിനിടെ ​ഗീതുമോഹൻദാസ്
'ടോക്സിക്' ട്രെയിലറിൽ യഷ്, ചിത്രീകരണത്തിനിടെ ​ഗീതുമോഹൻദാസ്സ്ക്രീൻ​ഗ്രാബ്
Published on

യഷ് നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്കി‘ന്റെ ഒടിടി കച്ചവടം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബോക്സ് ഓഫീസിൽ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് പുതിയ വിവരം. ഇത് അണിയറ പ്രവർത്തകരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.

Must Read
'ലോക'യെ മറികടക്കാൻ ‘ബെത്‌ലഹേം'; 500 കോടി നഷ്ടത്തിലേക്ക് 'ടോക്സിക്'
'ടോക്സിക്' ട്രെയിലറിൽ യഷ്, ചിത്രീകരണത്തിനിടെ ​ഗീതുമോഹൻദാസ്

റിലീസിന് മുമ്പ് ‘ടോക്സിക്’ സംബന്ധിച്ച് വലിയ പ്രതീക്ഷകളായിരുന്നു നിലനിന്നിരുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സിനായി ഏകദേശം 150 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടുമെന്നും തിയേറ്റർ വിജയത്തിന് പിന്നാലെ കൂടുതൽ വലിയ ഡിജിറ്റൽ ഡീൽ സ്വന്തമാക്കാനാകുമെന്നും പ്രതീക്ഷിച്ച നിർമാതാക്കൾ 200 കോടിയിലേറെ രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

റിലീസിന് പിന്നാലെ ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതുപോലെ ബോക്സ് ഓഫീസിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായില്ല. ഇതോടെ ഡിജിറ്റൽ റൈറ്റ്സിനായി ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ഏകദേശം 30 കോടി രൂപ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. കന്നഡയിലും ഇം​ഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. എന്നിട്ടും ചിത്രത്തിന് വൻ ബോക്സ്ഓഫീസ് തകർച്ചയാണ് സംഭവിച്ചത്.

ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന ഓഫർ സീ 5 ആണ് നൽകിയതെന്നാണ് റിപ്പോർട്ട്. നഷ്ടം കുറയ്ക്കാനുള്ള മാർഗങ്ങൾ നിർമാതാക്കൾ ഇപ്പോൾ തേടുകയാണെന്നും സൂചനയുണ്ട്. ചിത്രത്തിലെ ചൂടൻ രം​ഗങ്ങളുടെ അതിപ്രസരം കാരണം സാറ്റലൈറ്റ് റൈറ്റ്സിലൂടെയും കാര്യമായ വരുമാനം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

​ഗീതു മോഹൻദാസും യഷും 'ടോക്സിക്' ഷൂട്ടിങ്ങിനിടെ
​ഗീതു മോഹൻദാസും യഷും 'ടോക്സിക്' ഷൂട്ടിങ്ങിനിടെസ്ക്രീൻ​ഗ്രാബ്

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിച്ച ചിത്രം ഇപ്പോൾ നിർമാതാക്കൾക്ക് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ഇതിനിടെ യഷ് അടുത്തിടെ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും താരത്തെ ചടങ്ങുകളിൽ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Pappappa
pappappa.com