'ലോക'യെ മറികടക്കാൻ ‘ബെത്‌ലഹേം'; 500 കോടി നഷ്ടത്തിലേക്ക് 'ടോക്സിക്'

'ലോക'യെ മറികടക്കാൻ ‘ബെത്‌ലഹേം'; 500 കോടി നഷ്ടത്തിലേക്ക് 'ടോക്സിക്'
Published on

മലയാളസിനിമ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ ചോദ്യത്തിന്റെ ഉത്തരത്തിനാണ്. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മോളിവുഡിന്റെ ഇന്നേവരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാകുമോ? നിലവിൽ ചിത്രം 200 കോടി ഗ്രോസ് പിന്നിട്ടുകഴിഞ്ഞു. അധികം വൈകാതെ 250 കോടിയിലെത്തുമെന്നാണ് സൂചന. 300 കോടി ഗ്രോസ് നേടാൻ കഴിഞ്ഞാൽ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റ് ആയ ‘ലോക’യെ മറികടക്കാൻ ചിത്രത്തിന് സാധിക്കും.

Must Read
ലോക,കളങ്കാവൽ,ബെ​ത്‌​ല​ഹേം; ഹാട്രിക് വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്
'ലോക'യെ മറികടക്കാൻ ‘ബെത്‌ലഹേം'; 500 കോടി നഷ്ടത്തിലേക്ക് 'ടോക്സിക്'

മറ്റ് ഇൻഡസ്ട്രികളിൽ അപ്രതീക്ഷിത തകർച്ചകളുടെയും ഉയർച്ചകളുടെയും ആഴ്ചയാണ് കടന്നുപോയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസായി എത്തിയ യഷ് ചിത്രം ടോക്സിക് ബോക്സ്ഓഫീസിൽ തകർന്നടിയുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് സിനിമാലോകം കണ്ടുനിന്നത്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർ
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

‘ടോക്സിക്’ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ഏകദേശം 800 കോടി ഗ്രോസ് കളക്ഷൻ നേടേണ്ടതുണ്ട്. നിലവിൽ ചിത്രം 280 കോടി ഗ്രോസ് നേടിയിട്ടുണ്ട്. പരമാവധി 300–310 കോടി ഗ്രോസ് വരെ മാത്രമേ ചിത്രം ഫുൾ റണ്ണിൽ നേടാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 500 കോടി നഷ്ടത്തിൽ അവസാനിക്കും ​ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ബ്ര​ഹ്മാണ്ഡസിനിമ.

'ടോക്സിക്' പോസ്റ്റർ
'ടോക്സിക്' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ടോക്സിക്കിന് തെലുങ്കിൽ ഇരു സംസ്ഥാനങ്ങളിലേക്കുമായി ദിൽ രാജു 75 കോടി രൂപ അഡ്വാൻസ് നൽകിയിരുന്നു. ബ്രേക്ക് ഈവൻ നേടാൻ ഏകദേശം 160 കോടി ഗ്രോസ് ആവശ്യമായിരുന്നെങ്കിലും ആദ്യ വാരാന്ത്യത്തിൽ ചിത്രം നേടിയത് വെറും 38 കോടി ഗ്രോസ് മാത്രമാണ്. ഇതോടെ ആന്ധ്രയിലും തെലങ്കാനയിലും ചിത്രം വൻ പരാജയമായി മാറിയിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലും ‘ടോക്സിക്’ റിട്ടേണബിൾ അഡ്വാൻസ് അടിസ്ഥാനത്തിലാണ് വിതരണം ചെയ്തിരിക്കുന്നത്. അതിനാൽ ചിത്രത്തിന്റെ വിതരണക്കാർക്ക് നേരിട്ട് നഷ്ടമുണ്ടാകില്ല. എന്നാൽ വലിയ തുകകൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ യഷിന്റെയും കെവിഎൻ പ്രൊഡക്ഷൻസിന്റെയും ഭാഗത്തുനിന്ന് പണം നല്കുന്നതിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർ
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തമിഴിൽ, മൂന്നാം വാരാന്ത്യത്തിന് ശേഷം ‘വിശ്വനാഥ് ആൻഡ് സൺസ്’ 200 കോടി ഗ്രോസ് എന്ന ബ്രേക്ക് ഈവൻ സംഖ്യയ്ക്ക് ഏറെ അടുത്തെത്തിയിരിക്കുകയാണ്. നിലവിൽ ചിത്രം 198 കോടി ഗ്രോസ് നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനാൽ അവിടെ നഷ്ടത്തിലായിരിക്കുകയാണ്. അല്ലായിരുന്നെങ്കിൽ നിർമാതാവിന് വൻ ലാഭം നേടിക്കൊടുക്കുന്ന ചിത്രമായി ഇത് മാറുമായിരുന്നു.

'ഹനുമാൻ അംശ്' പോസ്റ്റർ
'ഹനുമാൻ അംശ്' പോസ്റ്റർകടപ്പാട്-ഐഎംഡിബി

കഴിഞ്ഞവാരം അദ്ഭുതം സൃഷ്ടിച്ചത് ഭക്തിയുടെ പശ്ചാത്തലത്തിലൊരുങ്ങിയ രണ്ട് ചിത്രങ്ങളാണ്. ഒന്നിൽ ശബരിമല അയ്യപ്പനാണ് പ്രധാനകഥാതന്തുവുമായി ബന്ധപ്പെട്ടുനില്കുന്നതെങ്കിൽ രണ്ടാമത്തേതിൽ ഹനുമാനാണ്. തെലുങ്കിലിറങ്ങിയ ഇരുമുടി,‘ഹിന്ദിസിനിമയായ ഹനുമാൻ അംശ്’എന്നിവയാണ് ബോക്സ്ഓഫീസിനെ ഞെട്ടിച്ച വിജയങ്ങൾ സ്വന്തമാക്കിയത്.

ബോക്സ് ഓഫീസിൽ വൻ സെൻസേഷനായി മാറിയിരിക്കുകയാണ് ‘ഹനുമാൻ അംശ്’. റിലീസ് ദിനത്തിൽ 13 ലക്ഷം ഗ്രോസ് നേടിയ ചിത്രം, ഇന്നലെ 24-ാം ദിനത്തിൽ ഇന്ത്യയിൽ മാത്രം 15.5 കോടി ഗ്രോസ് കളക്ഷൻ നേടി. ഇതിനോടകം 50 കോടി ഗ്രോസ് പിന്നിട്ട ചിത്രം, പ്രദർശനം പൂർത്തിയാകുമ്പോഴേക്കും 100 കോടി ഗ്രോസ് വരെ നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

‘ഇരുമുടി’ പോസ്റ്റർ
‘ഇരുമുടി’ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രണ്ടാം വാരാന്ത്യം പൂർത്തിയാകുമ്പോൾ ‘ഇരുമുടി’ 171.2 കോടി ഗ്രോസ് കളക്ഷനും 92 കോടി ഷെയറും നേടിയിട്ടുണ്ട്. നിസാം റൈറ്റ്സിന്റെ(തെലങ്കാന മേഖലയിലെ അവകാശം) പകുതി ചിത്രത്തിലെ നായകൻ രവി തേജ പ്രതിഫലമായി സ്വന്തമാക്കിയിരുന്നു. ഏഴു കോടി രൂപ മൂല്യമുള്ള ഈ അവകാശത്തിലൂടെ ജിഎസ്ടി ഉൾപ്പെടെ ഇതിനകം ഏകദേശം 43.5 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഇപ്പോഴത്തെ കുതിപ്പനുസരിച്ച് ചിത്രത്തിന്റെ കളക്ഷൻ എവിടെയെത്തി അവസാനിക്കുമെന്ന് കണക്കുകൂട്ടാൻ പോലും ട്രേഡ് അനലിസ്റ്റുകൾക്ക് സാധിക്കുന്നില്ല.

Pappappa
pappappa.com