‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് മുതൽ

'ടോക്സിക്' പുതിയ പോസ്റ്റർ
'ടോക്സിക്' പുതിയ പോസ്റ്റർഅറേഞ്ച്ഡ്
Published on

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, യഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു.

Must Read
'ടോക്സിക് കുട്ടികൾക്കുള്ളതല്ല,ഒൺലി ഫോർ ​ഗ്രോൺ അപ്സ്': വ്യക്തമാക്കി യഷ്
'ടോക്സിക്' പുതിയ പോസ്റ്റർ

ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിൽ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ പ്രമോഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയ പോസ്റ്റർ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വർധിപ്പിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ടോക്സിക്’ ട്രെയിലറിന് പിന്നാലെയാണ് അഡ്വാൻസ് ബുക്കിങ് സംബന്ധിച്ച പ്രഖ്യാപനം. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൂടുതൽ കാഴ്ചകൾ ട്രെയിലർ സമ്മാനിച്ചിരുന്നു. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു.

'ടോക്സിക്' പുതിയ പോസ്റ്റർ
'ടോക്സിക്' പുതിയ പോസ്റ്റർഅറേഞ്ച്ഡ്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്കി’ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Pappappa
pappappa.com