'ടോക്സിക് കുട്ടികൾക്കുള്ളതല്ല,ഒൺലി ഫോർ ​ഗ്രോൺ അപ്സ്': വ്യക്തമാക്കി യഷ്

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റര്‍ ചിത്രം 'ടോക്‌സിക്: എ ഫെയറിടേല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ചിത്രത്തിലെ മുതിര്‍ന്നവര്‍ക്കായുള്ള സീനുകളെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി കന്നഡ സൂപ്പര്‍താരം യഷ്. സിനിമയിലെ രംഗങ്ങള്‍ അതിരുകടന്നതാണെന്നും സ്ത്രീ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്.

Must Read
'ഒരു സിനിമ നിർമിക്കുന്നത് ലോകത്തിന് മുഴുവൻ എതിരായി യുദ്ധത്തിനിറങ്ങും പോലെ':യഷ്
'ടോക്സിക്' ട്രെയിലറിൽ നിന്ന്

'ടോക്‌സിക്' പൂര്‍ണമായും മുതിര്‍ന്നവര്‍ക്കുവേണ്ടി മാത്രം നിര്‍മിച്ച ചിത്രമാണെന്നും കുട്ടികള്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും യഷ് അഭ്യര്‍ഥിച്ചു. ടാ​ഗ് ലൈനിൽ തന്നെ 'ഫെയറിടേല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്' എന്ന് വ്യക്തമായി ഉള്‍പ്പെടുത്തിയത് ചിത്രം കുട്ടികള്‍ക്കോ കുട്ടിക്കളിയുള്ള മനസുള്ളവര്‍ക്കോ വേണ്ടിയുള്ളതല്ല എന്ന് കാണിക്കാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കലയിലൂടെ പ്രകോപനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്താനും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങള്‍ ആഴത്തില്‍ കാണിക്കാനും ആധികാരികമായ അവതരണം ആവശ്യമാണെന്നും നടന്‍ അഭിപ്രായപ്പെട്ടു.

'ടോക്സിക്കി'ലെ 'തബാഹി'​ ​ഗാനരം​ഗത്തിൽ നിന്ന്
'ടോക്സിക്കി'ലെ 'തബാഹി'​ ​ഗാനരം​ഗത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തില്‍ അശ്ലീലതയോ അതിരുകടന്ന രംഗങ്ങളോ അനാവശ്യമായി തിരുകിക്കയറ്റിയിട്ടില്ലെന്നും, പുതിയ തലമുറയുടെ ആശയവിനിമയങ്ങളെയും മുന്‍ തലമുറകളോടുള്ള അവരുടെ ചോദ്യങ്ങളെയും അഭിസംബോധന ചെയ്യുന്ന പ്രമേയമാണ് ചിത്രത്തിനുള്ളതെന്നും യഷ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ സംവിധായിക ഒരു സ്ത്രീയാണെന്നും സ്ത്രീകളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും ഭയമില്ലാതെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ വിനിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

'ടോക്സിക്' ട്രെയിലറിൽ നിന്ന്
'ടോക്സിക്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താരാ സുതാരിയ എന്നിവരടങ്ങുന്ന വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് തുടക്കം മുതലേ വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ബോക്‌സ് ഓഫീസില്‍ 'കെജിഎഫ് 2' സൃഷ്ടിച്ച വന്‍ വിജയത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന യഷ് ചിത്രം എന്ന നിലയില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

Pappappa
pappappa.com