യഷിന്റെ അടുത്ത ചിത്രം ഏത്? സംവിധാനം പി.എസ് മിത്രനോ ആദിത്യ ധറോ?

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

2026 യഷിനെ സംബന്ധിച്ചിടത്തോളം സമ്മിശ്ര പ്രതികരണങ്ങൾ നിറഞ്ഞ വർഷമാണ്. 'ടോക്സിക്' വലിയ തിരിച്ചടി നേരിട്ടപ്പോൾ, 'രാമായണ പാർട്ട് 1'ലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ കെജിഎഫ് താരത്തിന് കഴിഞ്ഞു.

'ടോക്സിക്', 'രാമായണ' എന്നീ ചിത്രങ്ങൾ വ്യത്യസ്ത ഫലങ്ങൾ സമ്മാനിച്ചതോടെ, 'രാമായണ പാർട്ട് 2' ഒഴികെയുള്ള യഷിന്റെ അടുത്ത പ്രോജക്ട് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിലവിൽ യഷിന്റെ പുതിയ ചിത്രങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അടുത്ത സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇതിനകം സജീവമായിട്ടുണ്ട്.

Must Read
'പത്തുതലകൾ പത്തുവ്യക്തിത്വങ്ങളും മാനസികാവസ്ഥകളും...': രാവണനെക്കുറിച്ച് യഷ്
'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ്

'സർദാർ' സംവിധായകൻ പി.എസ്. മിത്രനൊപ്പം യഷ് ഒരു സാഹസിക ചിത്രം ചെയ്യുമെന്നതാണ് പ്രചരിക്കുന്ന പ്രധാന വാർത്തകളിലൊന്ന്. 'ഇന്ത്യാന ജോൺസ്' മാതൃകയിലുള്ള ഒരു അഡ്വഞ്ചർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. യഷുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് നേരത്തെ പി.എസ്. മിത്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 'സർദാർ 2' പരാജയപ്പെട്ട സാഹചര്യത്തിൽ ഈ പ്രോജക്ട് മുന്നോട്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആദിത്യ ധർ,പി.എസ്.മിത്രൻ
ആദിത്യ ധർ,പി.എസ്.മിത്രൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'ധുരന്ധർ' സംവിധായകൻ ആദിത്യ ധറിന്റെ പേരും യഷിന്റെ അടുത്ത ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്നതായുള്ള അഭ്യൂഹങ്ങൾ പലതവണ പ്രചരിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ യഷ് തന്നെ ഉടൻ ഇതിൽ വ്യക്തത വരുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏത് പ്രോജക്ടായിരിക്കും താരം അടുത്തതായി തിരഞ്ഞെടുക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം. നിലവിൽ ഉറപ്പായിട്ടുള്ളത് 'രാമായണ പാർട്ട് 2' മാത്രമാണ്.