'ഇത് നിങ്ങളുടെ ദിനം': ആരാധകർക്കൊപ്പം പിറന്നാളുമായി 'നെക്സ്റ്റ് ലെവലി'ലേക്ക് ഉപേന്ദ്ര

ഉപേന്ദ്രയുടെ 'നെക്സ്റ്റ് ലെവൽ' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഉപേന്ദ്രയുടെ 'നെക്സ്റ്റ് ലെവൽ' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

സെപ്റ്റംബർ 18ന് ആയിരുന്നു കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്രയുടെ പിറന്നാൾ. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേരാൻ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ഒത്തുകൂടിയത്. വമ്പൻ കറൻസി മാലകളും കേക്കുകളുമായാണ് ആരാധകർ എത്തിയത്.

എല്ലാ വർഷത്തെയും പോലെ ഇത്തവണയും പിറന്നാൾ ആഘോഷത്തിന്റെ ശ്രദ്ധ ആരാധകരിലേക്ക് തന്നെ തിരിച്ചുവിട്ടിരിക്കുകയാണ് ഉപേന്ദ്ര. സെപ്റ്റംബർ 18 തന്റേതായി കാണുന്നില്ലെന്നും പകരം ആരാധകരുടെ ദിനമായാണ് കാണുന്നതെന്നും താരം പറഞ്ഞു.

Must Read
കൃ​ഷ്ണ​ദേ​വ​രാ​യ​രാ​യി കി​ച്ച സു​ദീ​പ്; രാജകീയം 'ദേ​വ​രാ​യ' ഫ​സ്റ്റ് ലു​ക്ക്
ഉപേന്ദ്രയുടെ 'നെക്സ്റ്റ് ലെവൽ' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

'ഞാൻ ഈ ദിവസത്തെ എന്റെ പിറന്നാൾ എന്ന് വിളിക്കാറില്ല. ആരാധകരുടെ ദിനം എന്നാണ് വിളിക്കുന്നത്. കുട്ടിക്കാലത്ത് വീട്ടിൽ പിറന്നാൾ ആഘോഷിക്കുന്ന പതിവൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. സിനിമയിലെത്തിയതിന് ശേഷമാണ് ആരാധകർ ഈ ദിവസം ഓർമിപ്പിക്കാനും അത് ഒരു ആഘോഷമാക്കി മാറ്റാനും തുടങ്ങിയത്'- വീടിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകരോടും ആരാധകരോടുമായി ഉപേന്ദ്ര പറഞ്ഞു.

ഉപേന്ദ്ര
ഉപേന്ദ്രഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

പിറന്നാൾ ആഘോഷത്തിനിടെ തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റും താരം പങ്കുവെച്ചു. അടുത്ത ചിത്രമായ ‘നെക്സ്റ്റ് ലെവലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉപേന്ദ്ര ആരാധകർക്കായി പുറത്തിറക്കി. സംവിധായകൻ അരവിന്ദ് കൗശിക്കിനൊപ്പമാണ് ഉപേന്ദ്ര പുതിയ ചിത്രത്തിനായി ഒന്നിക്കുന്നത്. തരുൺ ശിവപ്പയും മാനസ തരുണും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉപേന്ദ്രയ്ക്ക് ജന്മദിനാശംസ നേർന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സോംബി റെഡ്ഡി 2' അണിയറപ്രവർത്തകരും പോസ്റ്റർ പുറത്തിറക്കി.

ഉപേന്ദ്രയ്ക്ക് ജന്മദിനാശംസനേർന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സോംബി റെഡ്ഡി 2'ന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ
ഉപേന്ദ്രയ്ക്ക് ജന്മദിനാശംസ നേർന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സോംബി റെഡ്ഡി 2'ന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പിറന്നാൾ ആഘോഷത്തിനിടെ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്. സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു. ഉപേന്ദ്രയുടെ വീട്ടിന് മുന്നിൽ താരത്തെ കാണാനെത്തിയ ആരാധകർക്ക് ‘നെക്സ്റ്റ് ലെവൽ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ ആവേശം പകർന്നു. ‘റിയൽ സ്റ്റാർ’ ഉപേന്ദ്രയുടെ അടുത്ത സിനിമ എങ്ങനെയായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Pappappa
pappappa.com