കൃ​ഷ്ണ​ദേ​വ​രാ​യ​രാ​യി കി​ച്ച സു​ദീ​പ്; രാജകീയം 'ദേ​വ​രാ​യ' ഫ​സ്റ്റ് ലു​ക്ക്

'ദേവരായ' ടൈറ്റിൽ പ്രൊമോ വീഡിയോയിൽ നിന്ന്
'ദേവരായ' ടൈറ്റിൽ പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ക​ന്ന​ഡ സൂ​പ്പ​ർ​താ​രം കി​ച്ച സു​ദീ​പിന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ദേ​വ​രാ​യ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ടൈ​റ്റി​ൽ പ്രൊ​മോ​യും പു​റ​ത്തു​വി​ട്ടു. വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നാ​യ ​കൃ​ഷ്ണ​ദേ​വ​രാ​യ​രു​ടെ വേ​ഷ​ത്തി​ലാ​ണ് സു​ദീ​പ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വ​ള​രെ ഗം​ഭീ​ര​വും ശ​ക്ത​വു​മാ​യ രാ​ജ​കീ​യ ലു​ക്കി​ലാ​ണ് പോ​സ്റ്റ​റി​ൽ താ​ര​ത്തെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ വ​ലി​യൊ​രു സാ​മ്രാ​ജ്യ​ത്തെ​യും ഒ​രു യു​ഗ​ത്തെ നി​ർ​വ്വ​ചി​ച്ച രാ​ജാ​വി​നെ​യു​മാ​ണ് ചി​ത്രം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

Must Read
കിച്ച സുദീപിന്റെ ‘ബില്ല രംഗ ബാഷ‘ അടുത്തവർഷം; വരുന്നത് വമ്പൻ പ്രചാരണപരിപാടികളോടെ
'ദേവരായ' ടൈറ്റിൽ പ്രൊമോ വീഡിയോയിൽ നിന്ന്

പീ​പ്പി​ൾ മീ​ഡി​യ ഫാ​ക്ട​റി​യു​ടെ​യും സു​പ്രി​യാ​ൻ​വി പി​ക്ച​ർ സ്റ്റു​ഡി​യോ​യു​ടെ​യും ബാ​ന​റി​ൽ ടി.​ജി. വി​ശ്വ​പ്ര​സാ​ദ്, കൃ​തി പ്ര​സാ​ദ്, പ്രി​യ സു​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഗൗ​ര ഹ​രി ​ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്രം 2027 ഡി​സം​ബ​റി​ൽ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

'ദേ​വ​രാ​യ' ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ
'ദേ​വ​രാ​യ' ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർഅറേഞ്ച്ഡ്

വി​ജ​യ് കാ​ർ​ത്തി​കേ​യ സം​വി​ധാ​നം ചെ​യ്ത 'മാ​ർ​ക്ക്' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കി​ച്ച സു​ദീ​പ് അ​വ​സാ​ന​മാ​യി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. 'ബി​ഗ് ബോ​സ് ക​ന്ന​ഡ' സീ​സ​ൺ 13ന്‍റെ ​അ​വ​താ​ര​ക​നാ​യും താ​രം ഉ​ട​ൻ എ​ത്തു​ന്നു​ണ്ട്. അ​തി​നു​പു​റ​മെ, 2209 എ.​ഡി പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന 'ബി​ല്ല രം​ഗ ബാ​ഷ' എ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​വും സു​ദീ​പി​ന്‍റേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

Pappappa
pappappa.com