

നടി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന, പാന്‍ ഇന്ത്യന്‍ താരം യാഷ് നായകനാകുന്ന ടോക്‌സിക് വീണ്ടും വിവാദത്തിലേക്ക്. വിവിധ ചിത്രങ്ങളില്‍നിന്നു കോപ്പിയടിച്ചതാണ് ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക് എന്ന് ചലച്ചിത്രാസ്വാദകരും നിരീക്ഷകരും പറയുന്നു. തുടക്കം മുതൽ വിവാദത്തിലായ ചിത്രം ഇപ്പോള്‍ കോപ്പിയടി വിവാദത്തിലും അകപ്പെട്ടിരിക്കുകയാണ്.
ടീസര്‍ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി വിവാദം വലിയ ചര്‍ച്ചയാകുന്നത്. 'പീക്കി ബ്ലൈന്‍ഡേഴ്സ്' എന്ന പ്രശസ്ത ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസുമായി ടോക്‌സിക്കിനു സാമ്യമുണ്ടെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. ഇപ്പോള്‍ വിജയ് സിനിമയുമായും ബന്ധപ്പമുണ്ടെന്നു ചലച്ചിത്രാസ്വാദകര്‍ പറയുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം 'ദി ഗോട്ടി'ലെ മാസ് ഡയലോഗുമായി ടോക്സിക്കിലെ ചില ഡയലോഗുകള്‍ക്ക് സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
'ഗോട്ടി'ല്‍ വിജയ് അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രം 'ഗെയിം ഈസ് ഓവര്‍ ഒണ്‍ലി വെന്‍ ഐ സേ ഇറ്റ് ഈസ് ഓവര്‍' എന്ന് പറയുന്നുണ്ട്. ടോക്‌സിക് ടീസറിലും സമാനമായ രീതിയില്‍ 'ഇറ്റ് ഈസ് ഓവര്‍ വെന്‍ ഐ സേ ഇറ്റ് ഈസ് ഓവര്‍' എന്ന് യാഷ് പറയുന്നു. വിജയ് യുടെ ഡയലോഗ് ഗീതു മോഹന്‍ദാസും യാഷും കോപ്പിയടിച്ചു എന്നാണ് ഒരു വിഭാഗം പറയുന്നത്. വിജയ്‌യുടെ അതേ ഡയലോഗ് തന്നെയാണ് യാഷ് പറയുന്നത്. ഇങ്ങനെയൊക്കെ കോപ്പിയടിക്കാന്‍ ലജ്ജയില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രശസ്തമായ ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസ് 'പീക്കി ബ്ലൈന്‍ഡേഴ്സു'മായുള്ള സാമ്യം നേരത്തെ ചലച്ചിത്രനിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പീക്കി ബ്ലൈന്‍ഡേഴ്സിലെ തോമസ് ഷെല്‍ബി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സിഗരറ്റ് വലിയും, തൊപ്പിയും,ആറ്റിറ്റ്യൂഡും യാഷിന്റെ കഥാപാത്രത്തിനുണ്ടെന്നാണ് കണ്ടെത്തല്‍. ടീസറിലെ ഡാര്‍ക്ക് ഷേഡുകളും പുകമഞ്ഞും നിറഞ്ഞ പശ്ചാത്തലം പീക്കി ബ്ലൈന്‍ഡേഴ്സിന്റെ വിഷ്വല്‍ ലാംഗ്വേജിനോട് സാമ്യമുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യാഷിന്റെ ലുക്കിലും കോസ്റ്റ്യൂമിലും വന്ന മാറ്റം ഒരു 'പക്കാ ഹോളിവുഡ്/ബ്രിട്ടീഷ് പീരിയഡ് ഡ്രാമ' ഫീല്‍ നല്‍കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.