കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ രണ്ടിന്; കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്

'കാന്താര ചാപ്റ്റർ -1' റിലീസ് പോസ്റ്റർ
'കാന്താര ചാപ്റ്റർ -1' റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

ലോക സിനിമയ്ക്ക് ഇന്ത്യയുടെ സംഭാവനയായി മാറിയ ചിത്രമാണ് 'കാന്താര'യുടെ രണ്ടാം പതിപ്പ് ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ആരാധകരുടെ കാത്തിരിപ്പിന് ആവേശമേറ്റിക്കൊണ്ടാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് 'കാന്താര: എ ലെജൻഡ് ചാപ്റ്റർ-1' എന്നുപേരിട്ട ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ലോകമെങ്ങുമായി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

'കാന്താര ചാപ്റ്റർ -1' റിലീസ് പോസ്റ്റർ
ഇത് കേവലമൊരു സിനിമല്ല,ഇതൊരു ശക്തിയാണ്- ഋഷഭ് ഷെട്ടി; മൂന്നുവർഷം,250ദിവസങ്ങൾ...'കാന്താര'യ്ക്ക് പാക്കപ്പ്

സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന 'കാന്താര' ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ 'കാന്താര'യുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം തീർത്ത് ഇത് ബ്ലോക് ബസ്റ്റർ ചാർട്ടിൽ ഇടംപിടിച്ചു.

പിന്നീട് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷൻ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമാസ്നേഹികൾ ആകാംക്ഷയോടെയാണ് 'കാന്താര'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ 'കാന്താര'യുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക.

'കാന്താര ചാപ്റ്റർ -1' കേരള റിലീസ് പോസ്റ്റർ
'കാന്താര ചാപ്റ്റർ -1' കേരള റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റർ 1'ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. ഋഷഭ് തന്നെയാണ് നായകനും. മൂന്ന് വർഷം കൊണ്ടാണ് ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയത്. ഇതിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. മാർക്കറ്റിങ്- ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ- മഞ്ജു ഗോപിനാഥ്.

Related Stories

No stories found.
Pappappa
pappappa.com