കളക്ഷനിലും ഈ 'മാൻ സൂപ്പർ'

'സൂപ്പർമാനി'ൽനിന്ന്
'സൂപ്പർമാനി'ൽനിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

ജെയിംസ് ഗണ്ണിന്റെ 'സൂപ്പര്‍മാന്‍' ആഗോളതലത്തില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ്. ഇന്ത്യയില്‍ റെക്കോഡ് കളക്ഷനാണ് ചിത്രം നേടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍മാന്‍ ചിത്രമായി മാറി സൂപ്പര്‍മാന്റെ പുതിയ അവതാരം. സമീപകാലങ്ങളില്‍ 100 മില്യണ്‍ ഡോളര്‍ കടന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു 'സൂപ്പര്‍മാന്‍'.

'ഡോണ്‍ ഓഫ് ജസ്റ്റിസ്', 'ദി ബാറ്റ്മാന്‍' എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ ഒരു ഡിസി സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഹിറ്റ് ആണ് 'സൂപ്പര്‍മാന്‍'. വടക്കേ അമേരിക്കയില്‍ 4,135 തിയേറ്ററുകളില്‍ നിന്നായി 122 മില്യണ്‍ ഡോളറും 79 അന്താരാഷ്ട്ര വിപണികളില്‍ നിന്നായി 95 മില്യണ്‍ ഡോളറും നേടിയ ചിത്രം ആഗോളതലത്തില്‍ 217 മില്യണ്‍ ഡോളര്‍ കളക്ഷനാണ് നേടിയത്. സാക്ക് സ്നൈഡറിന്റെ 'മാന്‍ ഓഫ് സ്റ്റീലി'നെ (116.7 മില്യണ്‍ ഡോളര്‍) സൂപ്പര്‍മാന്‍ മറികടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 3037 സ്‌ക്രീനുകളിലായി (എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും ഉള്‍പ്പെടെ) 35 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി വാരാന്ത്യത്തില്‍ റെക്കോര്‍ഡ് ഭേദിച്ചു.

'സൂപ്പര്‍മാന്‍', വാര്‍ണര്‍ ബ്രദേഴ്സിനും ഡിസി സ്റ്റുഡിയോസിനും നിര്‍ണായകമാണ്. പീറ്റര്‍ സഫ്രാനൊപ്പം ഡിസി സ്റ്റുഡിയോസിന്റെ സഹ-മേധാവിയായ ജെയിംസ് ഗണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ബജറ്റ് 225 മില്യണ്‍ ഡോളര്‍ ആണ്. ആദ്യം ചിത്രത്തെക്കുറിച്ച് പ്രചരിച്ച നെഗറ്റീവ് റിവ്യൂവിനെയെല്ലാം മറികടന്നാണ് സൂപ്പര്‍മാന്റെ മുന്നേറ്റം. പ്രിവ്യൂ ഷോ കഴിഞ്ഞതിനുശേഷം ഡയ്ലി ബീസ്റ്റ് എന്ന മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നെഗറ്റീവ് റിവ്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട്, അത് പിന്‍വലിക്കുകയായിരുന്നു.

'സൂപ്പർമാനി'ൽനിന്ന്
സൂപ്പർമാന് കാലിടറിയോ? 'ശവപ്പെട്ടിയിൽ ആണിയടിച്ച്' ഡെയ്ലി ബീസ്റ്റ്

Related Stories

No stories found.
Pappappa
pappappa.com