'അവഞ്ചേഴ്‌സി'നെ വീഴ്ത്തി സ്പൈഡർമാൻ,അഭിനന്ദിച്ച് റൂസോ ബ്രദേഴ്സ്

അവഞ്ചേഴ്സ്,സ്പൈഡർമാൻ ചിത്രങ്ങളിൽ നിന്ന്
അവഞ്ചേഴ്സ്,സ്പൈഡർമാൻ ചിത്രങ്ങളിൽ നിന്ന്ഫോട്ടോകടപ്പാട്-മാർവൽ
Published on

അമേരിക്കന്‍ ബോക്‌സ് ഓഫീസില്‍ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിമി'ന്റെ റെക്കോഡ് തിരുത്തി 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'. ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച പീറ്റര്‍ പാര്‍ക്കര്‍ക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

Must Read
ഇത് 'ബ്രാന്‍ഡ് ന്യൂ സ്‌പൈഡര്‍മാന്‍'; ചരിത്രമെഴുതി വണ്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക്
അവഞ്ചേഴ്സ്,സ്പൈഡർമാൻ ചിത്രങ്ങളിൽ നിന്ന്

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ സര്‍വകാല റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്ത 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ തന്നെ യുഎസ് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 360 ദശലക്ഷത്തിലധികം ഡോളര്‍ വാരിക്കൂട്ടിയാണ് ചിത്രം പുതിയ ചരിത്രം കുറിച്ചത്. ഇതോടെ ആദ്യ വിക്കെന്‍ഡ് കളക്ഷനില്‍ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്ന റെക്കോര്‍ഡ് പഴങ്കഥയായി.

'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്
'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി

ലോകമെമ്പാടും വന്‍ ജനപ്രീതി നേടിയ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിമി'ന്റെ സംവിധായകരായ ആന്റണി റൂസോയും ജോ റൂസോയും സ്‌പൈഡര്‍മാന്റെ കൂറ്റന്‍ വിജയത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

ജോ റൂസോ,ആന്റണി റൂസോ
ജോ റൂസോ,ആന്റണി റൂസോഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

സംവിധായകന്‍ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍, നായകന്‍ ടോം ഹോളണ്ട്, സെന്‍ഡയ, ജേക്കബ്, സെയ്ഡി സിങ്ക്, ഫ്ലോറന്‍സ് പ്യു, നിര്‍മാതാക്കളായ കെവിന്‍ ഫൈഗി, ആമി പാസ്‌കല്‍ എന്നിവരടങ്ങുന്ന മുഴുവന്‍ ടീമിനെയും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചു.

സ്പൈഡർമാനെ അഭിനന്ദനിച്ച് 'അവഞ്ചേഴ്സ്' സംവിധായകരായ റൂസോ സഹോദരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കിട്ട ചിത്രം
സ്പൈഡർമാനെ അഭിനന്ദനിച്ച് 'അവഞ്ചേഴ്സ്' സംവിധായകരായ റൂസോ സഹോദരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കിട്ട ചിത്രംകടപ്പാട്-ഇൻസ്റ്റ​ഗ്രാം

ഒരു കയ്യില്‍ ചെസിലെ രാജാവിന്റെ കരുവും മറുകയ്യില്‍ ഇന്‍ഫിനിറ്റി സ്റ്റോണുകളും പിടിച്ചുനില്‍ക്കുന്ന സ്‌പൈഡര്‍മാന്റെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്. സങ്കീര്‍ണതകള്‍ക്കപ്പുറം ലളിതവും വൈകാരികവുമായ കഥാപശ്ചാത്തലവുമായാണ് പുതിയ സ്‌പൈഡര്‍മാന്‍ എത്തിയത്. ബിഗ് സ്‌ക്രീന്‍ കാഴ്ചകളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം കഥപറച്ചിലിന്റെ കരുത്തുകൊണ്ട് കൂടിയാണ് ഈ പീറ്റര്‍ പാര്‍ക്കര്‍ ചിത്രം ആഗോളതലത്തില്‍ പ്രേക്ഷകരെ കീഴടക്കുന്നത്.

Pappappa
pappappa.com