ഇത് 'ബ്രാന്‍ഡ് ന്യൂ സ്‌പൈഡര്‍മാന്‍'; ചരിത്രമെഴുതി വണ്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക്

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്
'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്ഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

ടോം ഹോളണ്ട്-സെന്‍ഡയ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ മാര്‍വല്‍ ചിത്രം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 927 മില്യണ്‍ ഡോളറിലധികം (ഏകദേശം 7,700 കോടിയിലധികം ഇന്ത്യന്‍ രൂപ) കളക്ഷന്‍ നേടി ചിത്രം വണ്‍ ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് അടുക്കുകയാണ്.

Must Read
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 'സ്‌പൈഡര്‍മാന്‍' തരംഗം; 200 കോടി പിന്നിട്ടു
'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്

സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗ്ലോബല്‍ ഓപ്പണിങ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 2019-ല്‍ പുറത്തിറങ്ങിയ 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' (1.2 ബില്യണ്‍ ഡോളര്‍) മാത്രമാണ് ഓപ്പണിങ് കളക്ഷനില്‍ ഇനി ചിത്രത്തിന് മുന്നിലുള്ളത്. വടക്കേ അമേരിക്കയില്‍നിന്നു മാത്രം ആദ്യ വാരാന്ത്യത്തില്‍ 355 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം, അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ നിന്ന് 572 മില്യണ്‍ ഡോളറും സ്വന്തമാക്കി. ചൈനയില്‍ നിന്നു മാത്രം 121 മില്യണ്‍ ഡോളറാണ് ചിത്രം കളക്ട് ചെയ്തത്.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'പോസ്റ്റർ
'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്ന് ഒരുപോലെ വന്‍ പ്രശംസയാണ് നേടുന്നത്. ക്രിസ്റ്റോഫര്‍ നോളന്റെ 'ദി ഒഡീസി' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ ടോം ഹോളണ്ടിന് ലഭിക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ആഗോള ബ്ലോക്ക്ബസ്റ്റര്‍ വിജയമാണിത്. ഇതിനോടകം തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് മാര്‍വല്‍ യൂണിവേഴ്‌സ് ചിത്രം.

Pappappa
pappappa.com