നൂറാം ജന്മവാര്‍ഷികത്തില്‍ 'മെര്‍ലിന്‍ മണ്‍റോ'യ്ക്കൊപ്പം മനോജ് കെ. ജയന്‍

മനോജ് കെ. ജയന്‍ മെര്‍ലിന്‍ മണ്‍റോയുടെ രൂപസാദൃശ്യമുള്ള കലാകാരിക്കൊപ്പം, മെര്‍ലിന്‍ മണ്‍റോ
മനോജ് കെ. ജയന്‍ മെര്‍ലിന്‍ മണ്‍റോയുടെ രൂപസാദൃശ്യമുള്ള കലാകാരിക്കൊപ്പം, മെര്‍ലിന്‍ മണ്‍റോഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

ഹോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സൗന്ദര്യതാരം മെര്‍ലിന്‍ മണ്‍റോയുടെ നൂറാം ജന്മവാര്‍ഷികമായിരുന്നു ജൂണ്‍ ഒന്ന്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ താരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍, മലയാളികളുടെ പ്രിയനടന്‍ മനോജ് കെ. ജയന്‍ പങ്കുവെച്ച ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Must Read
ബിക്കിനിയിൽ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര
മനോജ് കെ. ജയന്‍ മെര്‍ലിന്‍ മണ്‍റോയുടെ രൂപസാദൃശ്യമുള്ള കലാകാരിക്കൊപ്പം, മെര്‍ലിന്‍ മണ്‍റോ

അമേരിക്കയിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് സന്ദര്‍ശിച്ചപ്പോള്‍ മെര്‍ലിന്‍ മണ്‍റോയുടെ രൂപസാദൃശ്യമുള്ള കലാകാരിക്കൊപ്പം എടുത്ത ചിത്രമാണ് താരം പങ്കുവെച്ചത്. തന്റെ പതിവ് നര്‍മശൈലിയിലായിരുന്നു മനോജ് കെ. ജയന്റെ കുറിപ്പ്:

'കഴിഞ്ഞ മാസം അമേരിക്കയിലെ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ കറങ്ങി നടക്കുമ്പോൾ, ദാ നിൽക്കുന്നു..പഴയ ഹോളിവുഡ് ഇതിഹാസം മർലിൻ മൺറോ! ഡ്യൂപ്പ് ആണെങ്കിലും കൂടെ നിന്ന് ഒരു പടമെടുത്തു. ഡ്യൂപ്പ് എങ്കിൽ ഡ്യൂപ്പ്. ഇത് പോസ്റ്റ് ചെയ്യാൻ ഇതിലും പെർഫെക്ട് ആയ ദിവസം വേറെ ഉണ്ടാവില്ല എന്ന് കരുതുന്നു, കാരണം…ഇന്ന്, ദ് ​ഗ്രേറ്റ്..,ഐക്കണിക്.., മർലിൻ മൺറോയുടെ നൂറാം ജന്മദിനം ആണ്. ജനിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും, മെര്‍ലിന്‍ മണ്‍റോ ഇന്നും വശീകരിക്കുന്ന ഒരു പ്ര​ഹേളികയായി തുടരുന്നു. നടി, മോഡൽ, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ അവർ അമേരിക്കൻ ജനപ്രിയ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യ പ്രതീകമായി മാറിക്കഴിഞ്ഞു.'

മെര്‍ലിന്‍ മണ്‍റോ
മെര്‍ലിന്‍ മണ്‍റോഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

1947-ല്‍ പുറത്തിറങ്ങിയ 'ഡേഞ്ചറസ് ഇയേഴ്‌സ്' (Dangerous Years) എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് മണ്‍റോ സിനിമയിലെത്തുന്നത്. പിന്നീട് 'ഓള്‍ എബൗട്ട് ഈവ്' (1950), 'ജെന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ട്‌സ്' (1953), 'ദി സെവന്‍ ഇയര്‍ ഇറ്റ്ച്' (1955), 'സം ലൈക്ക് ഇറ്റ് ഹോട്ട്' (1959) തുടങ്ങിയ നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ അവര്‍ ഹോളിവുഡിന്റെ മുന്‍നിര നായികയായി.

മെര്‍ലിന്‍ മണ്‍റോ
മെര്‍ലിന്‍ മണ്‍റോഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

'ജെന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ട്‌സ്' എന്ന ചിത്രം മെര്‍ലിനെ ഫാഷന്‍ ഐക്കണാക്കി മാറ്റിയപ്പോള്‍, 1959-ല്‍ ബിഗ് വൈല്‍ഡര്‍ സംവിധാനം ചെയ്ത 'സം ലൈക്ക് ഇറ്റ് ഹോട്ട്' എന്ന ചിത്രത്തിലെ പ്രകടനമാണ് അവരുടെ കരിയറിലെ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്നത്.

Pappappa
pappappa.com