ജാക്ക് ലോഡൻ അടുത്ത ജെയിംസ് ബോണ്ട്? പ്രഖ്യാപനം ഉടൻ എന്ന് ഗാ​രി ഓ​ൾ​ഡ്മാ​ൻ

ജാക്ക് ലോഡൻ,​ഗാരി ഓൾഡ്മാൻ
ജാക്ക് ലോഡൻ,​ഗാരി ഓൾഡ്മാൻ ഫോട്ടോകടപ്പാട്-ഐഎംഡിബി,വിക്കിപ്പീഡിയ
Published on

അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട് ആ​രാ​ണെ​ന്ന് നി​ർ​മാതാ​ക്ക​ൾ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഓ​സ്ക​ർ പു​ര​സ്കാ​ര ജേ​താ​വാ​യ ന​ട​ൻ ഗാ​രി ഓ​ൾ​ഡ്മാ​ൻ. തന്‍റെ ഹി​റ്റ് സീ​രീ​സാ​യ 'സ്ലോ ​ഹോ​ഴ്‌​സ​സ്' സ​ഹ​താ​രം ജാ​ക്ക് ലോ​ഡ​ൻ ഈ ​വേ​ഷ​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

Must Read
ജെയിംസ് ബോണ്ട് ചിത്രം പ്രഖ്യാപിച്ച് ആമസോണ്‍ എംജിഎം സംവിധാനം ഡെനീസ് വില്ലെന്യൂവ്
ജാക്ക് ലോഡൻ,​ഗാരി ഓൾഡ്മാൻ

അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ടി​നാ​യു​ള്ള അ​വ​സാ​ന ചു​രു​ക്ക​പ്പട്ടി​ക​യി​ൽ ജാ​ക്ക് ലോ​ഡ​ന്‍റെ പേ​രു​ണ്ടെ​ന്ന് കേ​ട്ടി​രു​ന്ന​താ​യി ഓ​ൾ​ഡ്മാ​ൻ പ​റ​ഞ്ഞു. പു​തി​യ ബോ​ണ്ടി​നെ സ്റ്റു​ഡി​യോ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ ​പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്കോ​ട്ടി​ഷ് ന​ട​നാ​യ ജാ​ക്ക് ലോ​ഡ​ൻ അ​ടു​ത്ത 007 ആ​യി എ​ത്തു​ന്ന​തി​ൽ ത​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

​ഗാരി ഓൾഡ്മാനും ജാക്ക് ലോഡനും  'സ്ലോ ​ഹോ​ഴ്‌​സ​സി'ൽ
​ഗാരി ഓൾഡ്മാനും ജാക്ക് ലോഡനും 'സ്ലോ ​ഹോ​ഴ്‌​സ​സി'ൽഫോട്ടോ-അറേഞ്ച്ഡ്

ഡാ​നി​യ​ൽ ക്രെ​യ്ഗ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തിനു ശേ​ഷം ആ​മ​സോ​ൺ എംജി​എം സ്റ്റു​ഡി​യോ​സ് പു​തി​യ ബോ​ണ്ടി​നാ​യു​ള്ള തി​ര​ച്ചി​ലി​ലാ​യി​രു​ന്നു. ഹാ​രി​സ് ഡി​ക്കി​ൻ​സ​ൺ, കാ​ലം ട​ർ​ണ​ർ, ജേ​ക്ക​ബ് എ​ലോ​ർ​ഡി തു​ട​ങ്ങി​യ പ്ര​മു​ഖ യു​വ​താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ഈ ​വേ​ഷ​ത്തി​നാ​യി സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു.

2021-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ബോണ്ട് ആയി ഡാനിയൽ ക്രെയ്​ഗ്
2021-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയിൽ ബോണ്ട് ആയി ഡാനിയൽ ക്രെയ്​ഗ്കടപ്പാട്-ഐഎംഡിബി

ഡെ​നി​സ് വി​ല്ലെ​ന്യൂ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത ബോ​ണ്ട് ചി​ത്ര​ത്തി​ന്‍റെ നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​ത്തി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഗാ​രി ഓ​ൾ​ഡ്മാ​ന്‍റെ നി​ർണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. പു​തി​യ ജെ​യിം​സ് ബോ​ണ്ടായി ജാ​ക്ക് ലോ​ഡ​ൻ ത​ന്നെ​യെ​ത്തു​മോ അ​തോ മ​റ്റാ​രെ​ങ്കി​ലും ആ​യി​രി​ക്കു​മോ എ​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

Pappappa
pappappa.com