ജെയിംസ് ബോണ്ട് ചിത്രം പ്രഖ്യാപിച്ച് ആമസോണ്‍ എംജിഎം സംവിധാനം ഡെനീസ് വില്ലെന്യൂവ്

ഡെനീസ് വില്ലെന്യൂവ്
ഡെനീസ് വില്ലെന്യൂവ്ഫോട്ടോ-അറേഞ്ച്ഡ്
Published on

ആമസോണ്‍ എംജിഎം നിര്‍മ്മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കനേഡിയന്‍ സംവിധായകന്‍ ഡെനീസ് വില്ലെന്യൂവ് സംവിധാനം ചെയ്യും. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ ക്ലാസിക്കല്‍ നോവല്‍ ചലച്ചിത്രാവിഷ്‌കാരമായ ഡ്യൂണ്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ഡെനീസ് വില്ലെന്യൂവ് അവസാനം ചെയ്ത ചിത്രം. ഇതിന്റെ മൂന്നാമത്തെ ഭാഗം പുറത്തിറക്കാനിരിക്കെയാണ് ആമസോണ്‍ എംജിഎമ്മുമായി വില്ലെന്യൂവ് ജെയിംസ് ബോണ്ട് ചിത്രത്തിന് കരാറാവുന്നത്. ബോണ്ട് ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുള്ള എംജിഎം സ്റ്റുഡിയോസിനെ 2022-ല്‍ ആമസോണ്‍ ഏറ്റെടുത്തതോടെയാണ് ബോണ്ട് സിനിമകളുടെ അവകാശം ആമസോണിന് ലഭിച്ചത്.

2021-ല്‍ പുറത്തിറങ്ങിയ ടൈം ടു ഡൈ ആണ് ഏറ്റവും അവസാനം സ്‌ക്രീനിലെത്തിയ ജെയിംസ് ബോണ്ട് ചിത്രം. 2010 മുതല്‍ ജെയിംസ് ബോണ്ടായി സ്‌ക്രീനിലെത്തുന്ന ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ചിത്രം കൂടിയായിരുന്നു അത്. പുതിയ ജെയിംസ് ബോണ്ടിനു വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സമൂഹമാധ്യമത്തില്‍ ഈയിടെ കുറിച്ചിരുന്നു. ഇതിനിടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് ജെയിംസ് ബോണ്ട് ആരാധകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്.

ഇതോടെ അറുപത് വര്‍ഷമായി നിലനിന്നിരുന്ന ജെയിംസ് ബോണ്ട് കഥാപാത്രത്തിന്റെ കുത്തകാവകാശം ബ്രോക്കോളി കുടുംബത്തിന് നഷ്ടമാവുകയാണ്. 1965-ലാണ് ആല്‍ബര്‍ട്ട് ബ്രോക്കോളി ആദ്യ ജെയിംസ് ബോണ്ട് ചിത്രം പുറത്തിറിക്കിയത്. പിന്നീട് ഫ്രാഞ്ചൈസി അവകാശം മകള്‍ ബാര്‍ബറ ബ്രോക്കോളിയുടെയും പുത്രന്‍ മൈക്കേല്‍ ജി വിത്സന്റെയും പക്കലായിരുന്ന ജെയിസ് ബോണ്ടിനെ 'നിയന്ത്രിച്ചിരുന്നത്'. ആ അവകാശമാണ് ജെഫ് ബെസോസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നടന്‍ ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ പുതിയ ജെയിംസ് ബോണ്ട് വേഷത്തിലെത്തുമെന്ന് ഹോളിവുഡില്‍ ശ്രുതി പരന്നിട്ടുണ്ടെങ്കിലും ആമസോണ്‍ എംജിഎം ഇതു സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.
Pappappa
pappappa.com