'ഓപ്പൺഹൈമറെ' മറികടന്ന് 'ഒഡീസി';ഇന്ത്യയിലെ കളക്ഷൻ 200 കോടിയിലേക്ക്

'ദ് ഒഡീസി' ട്രെയിലറിൽ നിന്ന്
'ദ് ഒഡീസി' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ക്രിസ്റ്റോഫർ നോളന്‍റെ പുതിയ ചിത്രം 'ദ് ഒഡീസി' ഇന്ത്യയിൽ വലിയ ബോക്സ് ഓഫീസ് മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് വെറും 17 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിലെ 34 ഐമാക്സ് സ്‌ക്രീനുകളിൽ നിന്നു മാത്രമായി ചിത്രം 63 കോടി രൂപ കളക്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐമാക്സ് കളക്ഷൻ നേടുന്ന ക്രിസ്റ്റോഫർ നോളൻ ചിത്രമായി 'ദ് ഒഡീസി' മാറി.

Must Read
'ദ് ഒഡീസി'യുടെ വ്യാജപതിപ്പ് 'എക്‌സി'ല്‍; രണ്ടരമണിക്കൂറിനുള്ളിൽ 21ലക്ഷം കാഴ്ചക്കാർ
'ദ് ഒഡീസി' ട്രെയിലറിൽ നിന്ന്

നോളന്‍റെ തന്നെ മുൻ ചിത്രമായ 'ഓപ്പൺഹൈമർ' സ്ഥാപിച്ച റെക്കോഡാണ് 'ദ് ഒഡീസി' മറികടന്നത്. 2023-ൽ പുറത്തിറങ്ങിയ ഓപ്പൺഹൈമറിന്‍റെ തിയേറ്റർ റണ്ണിലെ ആകെ ഐമാക്സ് കളക്ഷൻ 50 കോടി രൂപയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഐമാക്സ് ചിത്രങ്ങളുടെയും സംവിധായകൻ എന്ന അപൂർവ നേട്ടവും നോളൻ സ്വന്തമാക്കി. കൂടാതെ, ഇന്ത്യയിൽ ആകെ 200 കോടി രൂപ കളക്ഷനിലേക്കും ചിത്രം അടുത്തു കൊണ്ടിരിക്കുകയാണ്.

'ഒഡീസി' പോസ്റ്റർ
'ഒഡീസി' പോസ്റ്റർഅറേഞ്ച്ഡ്

ഇന്ത്യയിലെ സിനിമാ പ്രേമികളുടെ പ്രതികരണത്തെ വാർണർ ബ്രദേഴ്സ് ഡിസ്കവറി ഇന്ത്യ മാനേജിങ് ഡയറക്ടർ ഡെൻസിൽ ഡയസ് പ്രശംസിച്ചു. ബിഗ് സ്‌ക്രീൻ തിയേറ്റർ അനുഭവങ്ങളോട് ഇന്ത്യൻ പ്രേക്ഷകർ കാണിക്കുന്ന വലിയ താല്പര്യമാണ് ഈ റെക്കോർഡ് തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തിൽ ഒരു ബില്യൺ ഡോളർ കളക്ഷനിലേക്ക് അടുക്കുന്ന 'ദ് ഒഡീസി' ഗ്രീക്ക് ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മാറ്റ് ഡാമൺ, ആനി ഹാത്ത്‌വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Pappappa
pappappa.com