ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ വീണ്ടും ഹോളിവുഡ് തരംഗം; 'അവേഞ്ചേഴ്‌സ്' നേടിയത് 14.9 കോടി

'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർ
'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർകടപ്പാട്-റെഡിറ്റ്
Published on: 

മാര്‍വല്‍ സ്റ്റുഡിയോസിന്റെ എക്കാലത്തെയും വലിയ വിസ്മയം 'അവേഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം' റീ-റിലീസിനും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം. മുമ്പ് തിയേറ്ററുകളില്‍ കാണിക്കാത്ത സീനുകള്‍ ഉള്‍പ്പെടുത്തി എത്തിയ, എന്‍ഡ്ഗെയിമിന്റെ പ്രത്യേക തിയേറ്റര്‍ റീ-റിലീസായ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' വെറും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 14.9 കോടി രൂപ നേടി.

Must Read
'ആ രാത്രിയായിരുന്നു കരിയറിലെ വൈകാരികനിമിഷം': 'അവഞ്ചേഴ്സ്' ഓർമയുമായി റൂസോ സഹോദരങ്ങൾ
'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർ

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനത്തില്‍ 7.5 കോടി രൂപയും രണ്ടാം ദിനമായ ശനിയാഴ്ച 7.4 കോടി രൂപയുമാണ് ലഭിച്ചത്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീ-റിലീസിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനുകളിലൊന്നാണിത്. മുമ്പ് ബോക്‌സ് ഓഫീസ് ചരിത്രങ്ങള്‍ കുറിച്ച ആദ്യ പതിപ്പിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുത്തന്‍ സര്‍പ്രൈസുകളോടെ ഈ പതിപ്പ് തിയേറ്ററുകളിലെത്തിച്ചത്.

'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർ
'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം എന്‍കോര്‍' റീ റിലീസ് പോസ്റ്റർകടപ്പാട്-റെഡിറ്റ്

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് വരാന്ത്യ ദിനങ്ങളിലും മികച്ച പ്രേക്ഷക പങ്കാളിത്തമാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത വമ്പന്‍ റിലീസായ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായാണ് അഞ്ചുവര്‍ഷം മുമ്പിറങ്ങിയ 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം' കൂടുതൽ രം​ഗങ്ങൾ ഉൾപ്പെടുത്തി റീ-റിലീസ് ചെയ്തത്.

അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' രണ്ടാം ട്രെയിലറിൽ നിന്ന്
അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' രണ്ടാം ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഡിസംബര്‍ 18-നാണ് അവഞ്ചേഴ്സ്: ഡൂംസ്ഡേ തിയേറ്ററുകളില്‍ എത്തുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂം എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത്, ക്രിസ് ഇവാന്‍സ്, ആന്റണി മാക്കി, പോള്‍ റൂഡ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ഫ്‌ളോറന്‍സ് പ്യൂ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്

Pappappa
pappappa.com