വീ​ട്ടി​ലെ സോ​ഫ​യി​ൽനി​ന്ന് കെ​ബി​സി​ ഹോ​ട്ട് സീ​റ്റി​ലേക്ക് ഒരു ആ​യു​സിന്‍റെ യാ​ത്ര

വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽ
വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽഇൻസ്റ്റ​ഗ്രാം വീഡിയോ സ്ക്രീൻ​ഗ്രാബ്
Published on: 

ബോ​ളി​വു​ഡി​ലെ ഐ​ക്കോ​ണി​ക് റി​യാ​ലി​റ്റി ക്വി​സ് ഷോ​യാ​യ 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യു​ടെ (കെബിസി) ഹോ​ട്ട് സീ​റ്റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തിന്‍റെ സ​ന്തോ​ഷ​വും വൈ​കാ​രി​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ച് ന​ടി വാ​മി​ക ഗ​ബ്ബി. അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ഷോ​യി​ൽ ന​ട​ൻ രാ​ജ്കു​മാ​ർ റാവുവിനൊപ്പമാണ് വാ​മി​ക പ​ങ്കെ​ടു​ത്ത​ത്. എ​പ്പി​സോ​ഡി​ൽ നി​ന്നു​ള്ള ചി​ല നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് താ​രം കു​റി​ച്ച വാ​ക്കു​ക​ൾ ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

Must Read
ലോകേഷിനും അനിരുദ്ധിനും അ​രു​ൺ മാ​തേ​ശ്വ​രനും ബിഎംഡബ്ല്യു; ചന്ദ്ര എവിടെയെന്ന് ആരാധകർ
വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽ

കു​ഞ്ഞു​ന്നാ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​രു​ന്ന് ടി​വി​യി​ൽ കെ​ബി​സി ക​ണ്ടി​രു​ന്ന പ​ഴ​യ ഓ​ർമ​ക​ളി​ലേ​ക്കാ​ണ് ഈ ​അ​നു​ഭ​വം ത​ന്നെ എ​ത്തി​ച്ച​തെ​ന്ന് വാ​മി​ക പ​റ​യു​ന്നു. ജീ​വി​തം എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഒ​രു നി​ശ്ച​യ​വു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്തു​നി​ന്ന്, ഇ​ന്ന് അ​മി​താ​ഭ് ബ​ച്ച​ന് മു​ന്നി​ലെ ആ ​ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ സാ​ധി​ച്ച​ത് വി​ശ്വ​സി​ക്കാ​നാ​കാ​ത്ത അ​നു​ഭൂ​തി​യാ​ണെ​ന്ന് താ​രം കു​റി​ച്ചു.

വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽ
വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽഇൻസ്റ്റ​ഗ്രാം വീഡിയോ സ്ക്രീൻ​ഗ്രാബ്

സ​ദ​സി​ലി​രി​ക്കു​ന്ന സ്വ​ന്തം കു​ടും​ബ​ത്തെ ക​ണ്ട​പ്പോ​ൾ അ​ന്ന് ടി​വി​ക്ക് മു​ന്നി​ൽ ഒ​ന്നി​ച്ചി​രു​ന്ന കു​ടും​ബം ഇ​ന്ന് ആ ​ടി​വി​ക്കു​ള്ളി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന യാ​ഥാ​ർഥ്യം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും വാ​മി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​മി​ക ഗ​ബ്ബി അമിതാഭ് ബച്ചനൊപ്പം 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽ
വാ​മി​ക ഗ​ബ്ബി അമിതാഭ് ബച്ചനൊപ്പം 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽഇൻസ്റ്റ​ഗ്രാം വീഡിയോ സ്ക്രീൻ​ഗ്രാബ്

വീ​ട്ടി​ലെ സോ​ഫ​യി​ൽ നി​ന്ന് കെ​ബി​സി​യി​ലെ ഹോ​ട്ട് സീ​റ്റി​ലേ​ക്കു​ള്ള ദൂ​രം ഒ​രു ആ​യു​സിന്‍റെ യാ​ത്ര​യാ​യി തോ​ന്നി​യെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ മ​ധ്യ​വ​ർഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​സ​ന്തോ​ഷം കൃ​ത്യ​മാ​യി മ​നസി​ലാ​കും.

വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽ
വാ​മി​ക ഗ​ബ്ബി 'കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി'​യിൽഇൻസ്റ്റ​ഗ്രാം വീഡിയോ സ്ക്രീൻ​ഗ്രാബ്

ചി​ല നി​മി​ഷ​ങ്ങ​ൾ ന​മ്മു​ടേ​ത് മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തി​ന്‍റേത് കൂ​ടെ​യാ​ണെ​ന്നും ഹോ​ട്ട് സീ​റ്റി​ൽ താ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല, കു​ടും​ബം മു​ഴു​വ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും വാ​മി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വ​ച​നാ​തീ​ത​വും മ​നോ​ഹ​ര​വു​മാ​ണ് ജീ​വി​ത​മെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് താ​രം തന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Pappappa
pappappa.com