ആ​ഡം​ബ​ര​ത്തി​ന്‍റെ അങ്ങേയറ്റം; ഉ​ർ​വ​ശി റൗ​ട്ടേ​ലയുടെ ജ​ന്മ​ദി​ന​കേ​ക്കിന് 16 കോ​ടി

ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെഫോട്ടോ-ഇൻസ്റ്റ​ഗ്രാം
Published on

ബോ​ളി​വു​ഡ് സ്റ്റൈ​ൽ ഐ​ക്ക​ൺ ഉ​ർ​വ​ശി റൗ​ട്ടേ​ല എ​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ്. ത​ന്‍റെ മു​പ്പ​ത്തി​ര​ണ്ടാം ജ​ന്മ​ദി​നം താ​രം ആ​ഘോ​ഷി​ച്ച​ത് ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം ഉ​ർ​വ​ശി​യു​ടെ ജ​ന്മ​ദി​ന കേ​ക്കാ​ണ്. വെ​റു​മൊ​രു കേ​ക്ക​ല്ല, 16 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന, യ​ഥാ​ർ​ഥ വ​ജ്ര​ങ്ങ​ൾ പ​തി​പ്പി​ച്ച ഏ​ഴ് ത​ട്ടു​ക​ളു​ള്ള വ​മ്പ​ൻ കേ​ക്കാ​ണി​ത്!

Must Read
2900 കോടിയുടെ ആസ്തി; എന്നിട്ടും സല്‍മാന്‍ താമസിക്കുന്നത് ഒറ്റമുറി ഫ്‌ളാറ്റില്‍!
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ

വെ​ള്ള ബാ​ത്ത്‌​റോ​ബും കൂ​ളിങ് ഗ്ലാ​സും ധ​രി​ച്ച് അ​തി​മ​നോ​ഹ​രി​യാ​യി എ​ത്തി​യ ഉ​ർ​വ​ശി, ​കൂ​റ്റ​ൻ കേ​ക്കി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ പ​ങ്കു​വച്ചിട്ടുണ്ട്. സ്വ​ർണവും രത്നങ്ങളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ​കേ​ക്ക് ഒ​രു കൊ​ട്ടാ​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. ഒ​രു കേ​ക്ക് എ​ന്ന​തി​ലു​പ​രി ഇ​തൊ​രു രാ​ജ​കീ​യ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പോ​ലെ​യാ​ണ് കാ​ഴ്ച​ക്കാ​ർ​ക്ക് തോ​ന്നി​യ​ത്. 'ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങു​ന്നു' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെ
ഉർവശി റൗട്ടേല ജന്മദിനകേക്കിനരികെഫോട്ടോ-ഇൻസ്റ്റ​ഗ്രാം

ആ​ഘോ​ഷ​ത്തി​നൊ​പ്പം താരത്തിന്‍റെ ന​ന്മമനസിന്‍റെ വാർത്തയും ജന്മദിനത്തിൽ വൈറലായി. ആ​ഡം​ബ​ര​ങ്ങ​ൾ ഒ​രു വ​ശ​ത്ത് ന​ട​ക്കു​മ്പോ​ഴും അ​ർ​ഥവ​ത്താ​യ മാ​തൃ​കകൂ​ടിയായി താ​രം. ബാ​ഗേ​ശ്വ​ർ ധാ​മി​ലെ​ത്തി​യ ഉ​ർ​വ​ശി, നി​ർ​ധ​ന​രാ​യ 251 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക​വും ഭൗ​തി​ക​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. 'മാ​ധ്യ​മ​ങ്ങ​ൾ ഇ​തൊ​ന്നും കാ​ണി​ക്കി​ല്ല' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യു​ടെ വിശേഷങ്ങൾ ഉ​ർ​വ​ശി പ​ങ്കുവ​ച്ച​ത്. ആ​ഡം​ബ​ര​വും ജീ​വ​കാ​രു​ണ്യ​വും കൈ​കോ​ർ​ത്ത ഉ​ർ​വ​ശി​യു​ടെ ഈ ​വ്യ​ത്യ​സ്ത​മാ​യ ജ​ന്മ​ദി​നാ​ഘോ​ഷം ഇ​പ്പോ​ൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
Pappappa
pappappa.com