ബോളിവുഡ് താരം ടൈഗർ ഷ്രോഫിനു നേരെ വെടിവെയ്പ്; ഡ്രൈവർക്ക് പരിക്ക്

ടൈഗർ ഷ്രോഫ്
ടൈഗർ ഷ്രോഫ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

ബോളിവുഡ് താരം ടൈഗർ ഷ്രോഫ് കൊലപാതകശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. താരം സഞ്ചരിച്ച കാറിന് നേരെ മുംബൈയിലെ ജൂഹുവിലാണ് വെടിവെയ്പുണ്ടായത്. ഞായറാഴ്ച വൈകുന്നേരം പുഷ്പ നർസി പാർക്കിന് സമീപമാണ് അജ്ഞാതരായ ആയുധധാരികൾ കാറിന് നേരെ നിരവധി തവണ വെടിയുതിർത്തത്. നടനും നിർമാതാവുമായ ജാക്കി ഷ്രോഫിന്റെയും ആയിഷ ഷ്രോഫിന്റെയും മകനാണ് ടൈഗർ ഷ്രോഫ്. താരം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

Must Read
ര​ൺ​വീ​ർ സിങ്ങിന് ലോറൻസ്ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി സന്ദേശം
ടൈഗർ ഷ്രോഫ്

ടൈഗർ ഷ്രോഫിനെയും ഡ്രൈവറെയും മുംബൈയിലെ വിലെ പാർലെയിലുള്ള നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ഇടതുകൈയിൽ വെടിയേറ്റതായി ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടൈഗറിന്റെ ശരീരത്തിൽ ചില പോറലുകളുണ്ടെങ്കിലും വെടിയേറ്റിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇരുവരെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അനിൽ പണ്ഡിറ്റും ഹർമൻ സന്ധുവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടിട്ടുണ്ട്. അനിൽ പണ്ഡിറ്റിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശത്തിലും എക്സ് പോസ്റ്റിലും സൽമാൻ ഖാനുമായി സഹകരിക്കുന്നവരെ ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് വിവരം. 'ഇന്നല്ലെങ്കിൽ നാളെ, എല്ലാവരുടെയും ഊഴം വരും' എന്ന തരത്തിലുള്ള പരാമർശവും ശബ്ദസന്ദേശത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുമ്പും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഷ്‌ണോയി സംഘം സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ജൂഹു പൊലീസ് അന്വേഷണം ആരംഭിച്ചു.

ടൈഗർ ഷ്രോഫ്
ടൈഗർ ഷ്രോഫ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖി ബാന്ദ്രയിൽ കൊല്ലപ്പെട്ടതും സൽമാൻ ഖാന്റെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലുള്ള ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ വെടിവയ്പ്പുണ്ടായതും കണക്കിലെടുക്കുമ്പോൾ പുതിയ സംഭവം സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 2026 ജൂലൈയിൽ നടൻ ആമിർ ഖാനെതിരെയും സംഘം ഭീഷണി മുഴക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ ആക്രമണവാർത്തയിൽ ഞെട്ടലും ഭീതിയും രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെയും രംഗത്തെത്തി. തിരക്കേറിയ പൊതുനിരത്തിൽ, ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ നടന്ന ആക്രമണം സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചും ചോദ്യങ്ങളുയർത്തിയിട്ടുണ്ട്.

ടൈഗർ ഷ്രോഫ് പിതാവ് ജാക്കി ഷ്രോഫിനൊപ്പം
ടൈഗർ ഷ്രോഫ് പിതാവ് ജാക്കി ഷ്രോഫിനൊപ്പംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈ പൊലീസ് കമ്മിഷണറെ ഫോണിൽ വിളിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Pappappa
pappappa.com