ര​ൺ​വീ​ർ സിങ്ങിന് ലോറൻസ്ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി സന്ദേശം

ര​ൺ​വീ​ർ സിങ്ങിന് ലോറൻസ്ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി സന്ദേശം
Published on

ബി ടൗൺ താരങ്ങളെ വിടാതെ പിന്തുടർന്ന് ലോറൻസ് ബിഷ്ണോയി സംഘം. സൂ​പ്പ​ർ​താ​രം ര​ൺ​വീ​ർ സിങ്ങിനാണ് ക്രിമിനൽ സംഘത്തിന്‍റെ പുതിയ ഭീഷണി. പത്തു കോടി രൂപ ആവശ്യപ്പെട്ടാണ് രൺവീറിനു ഭീഷണിസന്ദേശം ലഭിച്ചത്. ര​ൺ​വീ​റി​ന്‍റെ മാ​നേ​ജ​രു​ടെ വാ​ട്‌​സാ​പ് നമ്പരിലേക്ക് അമേരിക്കൻ നമ്പറിൽനിന്നാണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ഹാ​രി ബോ​ക്സ​റാ​ണ് ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്നാണ് റിപ്പോർട്ട്. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു. അ​മേ​രി​ക്ക​ൻ അന്വേഷണ ഏജൻസികളുമായി മുംബൈ പോലീസ് ബന്ധപ്പെട്ടു.

Must Read
രണ്‍വീറിനും ദീപികയ്ക്കും വധഭീഷണി; ആശങ്കയില്‍ ബി ടൗണ്‍
ര​ൺ​വീ​ർ സിങ്ങിന് ലോറൻസ്ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി സന്ദേശം

ബോളിവുഡ് സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​നു​നേ​രെ വെ​ടി​വച്ചതിനു പി​ന്നാ​ലെ​യാ​ണ് ര​ൺ​വീ​ർ സിങ്ങിനെതിരേ​ ഭീ​ഷ​ണി. എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന വെ​ടി​വ​യ്പി​ലും പ്ര​തി​യാ​യ ശു​ഭം ലോ​ങ്ക​റി​ന് രോ​ഹി​ത് ഷെ​ട്ടി​യു​ടെ വീ​ടി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഗു​ജ​റാ​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലാണുള്ളത്. അ​വി​ടെ​യി​രു​ന്നാ​ണ് ഇയാൾ ത​ന്‍റെ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കും പു​റ​മെ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് എ​ന്നി​വ​യി​ലും ഈ ​സം​ഘ​ത്തി​നു പ​ങ്കു​ണ്ട്. ബി ​ടൗ​ൺ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല താ​ര​ങ്ങ​ൾ​ക്കും ബി​ഷ്ണോ​യി സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ ആ​ണ്.

രൺവീർ സിങ് 'ധുരന്ധറി'ൽ
രൺവീർ സിങ് 'ധുരന്ധറി'ൽസ്ക്രീൻ​ഗ്രാബ്

1998-ൽ ​കൃ​ഷ്ണ​മൃ​ഗ​ത്തെ വേ​ട്ട​യാ​ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ഷ്ണോ​യ്ക്ക് സ​ൽ​മാ​നോ​ട് പ​ക​യു​ള്ള​ത്. കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താ​ര​ത്തി​ന്‍റെ ബാ​ന്ദ്ര​യി​ലെ വീ​ടി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ങ്ങ​ളും ഒ​ന്നി​ല​ധി​കം വ​ധ​ഭീ​ഷ​ണി​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ സ​ൽ​മാ​ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ൽ​മാ​ൻ ഖാന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ന​ട​നു​മാ​യ ആ​യു​ഷ് ശ​ർ​മ​യ്ക്കും അ​ടു​ത്തി​ടെ ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. സ​ൽ​മാ​നു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും ല​ക്ഷ്യംവയ്ക്കാൻ കാ​ര​ണം.

Related Stories

No stories found.
Pappappa
pappappa.com