സ​ൽ​മാ​ൻ ചി​ത്രം 'തേ​രേ നാം' ​റീ-​റി​ലീ​സ് ആഘോഷമാക്കി പ്രേക്ഷകർ

'തേ​രേ നാം' എന്ന സിനിമയിൽ സൽമാൻ ഖാൻ
'തേ​രേ നാം' എന്ന സിനിമയിൽ സൽമാൻ ഖാൻ ഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് പ്ര​ണ​യ​കാ​വ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ 'തേ​രേ നാം' ​തിയ​റ്റ​റു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് അ​ത് ആ​ഘോ​ഷ​രാ​വാ​യി. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ സ​തീ​ഷ് കൗ​ശി​ക് ഒ​രു​ക്കി​യ ഈ ​ക​ൾ​ട്ട് ചി​ത്രം, ആ​രാ​ധ​ക​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഫെ​ബ്രു​വ​രി 27ന് ​വീ​ണ്ടും തിയേ​റ്റ​റു​ക​ളി​ലെ​ത്തി​ച്ച​ത്.

Must Read
'ഭാ​യ് ത​ക​ർ​ത്തു, പാ​ട്ട് ശോ​കം'; മേം ​ഹൂം...ഗാ​ന​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
'തേ​രേ നാം' എന്ന സിനിമയിൽ സൽമാൻ ഖാൻ

റി​ലീ​സ് ദി​ന​ത്തി​ൽ ഏ​ക​ദേ​ശം 25 ല​ക്ഷം രൂ​പ​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം നേ​ടി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. റം​സാ​ൻ മാ​സ​മാ​യ​തി​നാ​ൽ റി​ലീ​സ് സ​മ​യം ഉ​ചി​ത​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നുവെ​ങ്കി​ലും, സ​ൽ​മാ​ൻ ഖാ​ൻ എ​ന്ന സൂ​പ്പ​ർ​താ​ര​ത്തിന്‍റെ പ്ര​ഭാ​വ​ത്തി​നു മു​ന്നി​ൽ അ​തൊ​ന്നും ത​ട​സ​മാ​യി​ല്ല. പ​രി​മി​ത​മാ​യ സ്ക്രീ​നു​ക​ളി​ൽ മാ​ത്രം റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് സ​ൽ​മാ​ൻ ഖാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്രൊ​മോ​ഷ​നു​ക​ൾ ന​ൽ​കി​യി​രു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

'തേ​രേ നാം' പോസ്റ്റർ
'തേ​രേ നാം' പോസ്റ്റർകടപ്പാട്-ഐഎംഡിബി

സ​ൽ​മാന്‍റെ ഇ​ൻ​ട്രൊ സീ​നു​ക​ളി​ലും പാ​ട്ടു​ക​ളി​ലും തിയ​റ്റ​റി​ൽ ആ​രാ​ധ​ക​ർ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ചി​ത്ര​ത്തിന്‍റെ ക​ള​ക്ഷ​നി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്രതീക്ഷ. 2003-ൽ ​റി​ലീ​സ് ചെ​യ്ത​പ്പോ​ൾ 24.55 കോ​ടി​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ അ​ന്ന് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം റീ-​റി​ലീ​സ് ചെ​യ്ത 'സ​നം തേ​രി ക​സം' 34 കോ​ടി​യോ​ളം നേ​ടി റെ​ക്കോ​ർ​ഡ് ഇ​ട്ടി​രു​ന്നു. ആ ​റെ​ക്കോ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ സൽമാനും സം​ഘ​ത്തി​നും ക​ഴി​യു​മോ എ​ന്നാ​ണ് ഇ​പ്പോ​ൾ ബി ടൗൺ ഉറ്റുനോക്കുന്നത്

Related Stories

No stories found.
Pappappa
pappappa.com