പിറന്നാള്‍ ദിനത്തില്‍ 'ഗബ്രു' ഫസ്റ്റ് ലുക്കുമായി സണ്ണി ഡിയോള്‍

സണ്ണി ഡിയോളിന്റെ ​ഗബ്രു ഫസ്റ്റ് ലുക്ക് പോസ്റ്റർ
​ഗബ്രു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ഡിയോള്‍ ജന്മദിനത്തില്‍ പുതിയ ചിത്രമായ 'ഗബ്രു'വിന്റെ മോഷന്‍ പോസ്റ്റര്‍ ആരാധകരുമായി പങ്കിട്ടു. 68-ാം പിറന്നാളിന് നിരവധി പ്രമുഖര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തി. ഗബ്രുവിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ശശാങ്ക് ഉദപുര്‍ക്കറാണ്. കുറച്ചുനാള്‍ മുമ്പ്, സണ്ണി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ 'ഗബ്രു'വിന്റെ ആദ്യ ഔദ്യോഗിക ലുക്ക് പങ്കിട്ടിരുന്നു. 'ശക്തി നിങ്ങള്‍ കാണിക്കുന്നതല്ല-നിങ്ങള്‍ ചെയ്യുന്നതാണ്.' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

Must Read
'എന്റെ രാജ്ഞിക്കും രാജ്യത്തിന്റെ സ്വപ്നസുന്ദരിക്കും ജന്മദിനാശംസകള്‍...'
സണ്ണി ഡിയോളിന്റെ ​ഗബ്രു ഫസ്റ്റ് ലുക്ക് പോസ്റ്റർ

2026 മാര്‍ച്ച് മാര്‍ച്ച് 13ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക.തന്റെ വിശേഷദിനത്തില്‍ എല്ലാവരുടെയും സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദിയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി കുറിച്ചു.

സണ്ണി ഡിയോളിന്റെ ​ഗബ്രു ഫസ്റ്റ് ലുക്ക് പോസ്റ്റർ
​ഗബ്രു ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന 'ബോര്‍ഡര്‍ 2' ആണ് സണ്ണിയുടെ അടുത്ത ചിത്രം. വരുണ്‍ ധവാന്‍, ദില്‍ജിത് ദോസഞ്ജ്, അഹാന്‍ ഷെട്ടി എന്നിവരും അഭിനയിക്കുന്ന ചിത്രം 2026 ജനുവരി 22 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അടുത്ത വര്‍ഷം ദീപാവലി റിലീസായി നിതേഷ് തിവാരിയുടെ 'രാമായണം 1-ഉം' താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നു.

Related Stories

No stories found.
Pappappa
pappappa.com