ബോളിവുഡില്‍ സണ്ണി ഡിയോള്‍ തരംഗം: 'ബോര്‍ഡര്‍ 2' കുതിപ്പിനുപിന്നാലെ 'ലാഹോര്‍ 1947'

'ബോർഡർ 2'-ൽ സണ്ണി ഡിയോൾ
'ബോർഡർ 2'-ൽ സണ്ണി ഡിയോൾഫോട്ടോ കടപ്പാട്-ഐഎംഡിബി
Published on

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ സണ്ണി ഡിയോള്‍ യുഗമാണ്. പുതിയ ചിത്രമായ 'ബോര്‍ഡര്‍ 2' തിയറ്ററുകളില്‍ ചരിത്രം രചിക്കുമ്പോള്‍, ആരാധകര്‍ക്കായി അടുത്ത വലിയ പ്രഖ്യാപനവും എത്തിക്കഴിഞ്ഞു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പീരിയഡ് ഡ്രാമ 'ലാഹോര്‍ 1947' ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ എത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള റിലീസ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സണ്ണി ഡിയോള്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയാണ്. ആമിര്‍ ഖാന്‍ നിര്‍മാതാവാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Must Read
300 കോ​ടി പിന്നിട്ട് 'ബോ​ർ​ഡ​ർ 2'; ബോക്സ്ഓഫീസിൽ സ​ണ്ണി ഡി​യോ​ളിന്‍റെ ജൈത്രയാത്ര
'ബോർഡർ 2'-ൽ സണ്ണി ഡിയോൾ

സണ്ണി ഡിയോളിനൊപ്പം ഷബാന ആസ്മി, പ്രീതി സിന്റ, കരണ്‍ ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ.ആര്‍. റഹ്‌മാന്റെ സംഗീതവും ജാവേദ് അക്തര്‍ വരികളും ഒരുക്കുന്നു എന്നത് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ജനുവരി 23ന് റിലീസ് ചെയ്ത 'ബോര്‍ഡര്‍ 2' മൂന്നാം വാരം പിന്നിടുമ്പോഴും തളരാത്ത മുന്നേറ്റമാണ് നടത്തുന്നത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം തന്നെ 2026-ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

സണ്ണിഡിയോൾ,രാജ് കുമാർ സന്തോഷി,ആമിർ ഖാൻ
സണ്ണിഡിയോൾ,രാജ് കുമാർ സന്തോഷി,ആമിർ ഖാൻഫോട്ടോ-അറേഞ്ച്ഡ്

ഫെബ്രുവരി 8 വരെയുള്ള ലഭ്യമായ കണക്കുകളനുസരിച്ച് 309.4 കോടി രൂപയാണ് ആഭ്യന്തര കളക്ഷന്‍: നിലവിലെ ട്രെന്‍ഡ്: മൂന്നാം ഞായറാഴ്ച മാത്രം 6.90 കോടി രൂപ നേടി ചിത്രം 310 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. സണ്ണി ഡിയോളിനൊപ്പം ദില്‍ജിത്ത് ദോസഞ്ച്, വരുണ്‍ ധവാന്‍, അഹാന്‍ ഷെട്ടി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം 1997-ലെ 'ബോര്‍ഡര്‍' എന്ന ക്ലാസിക്കിന്റെ ആവേശകരമായ പിന്‍തുടര്‍ച്ചയാണ്.

തുടര്‍ച്ചയായ വിജയങ്ങളിലൂടെ സണ്ണി ഡിയോള്‍ തന്റെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ദേശാഭിമാനവും ആക്ഷനും ഒത്തുചേരുന്ന 'ബോര്‍ഡര്‍ 2' നല്‍കുന്ന ആവേശം 'ലാഹോര്‍ 1947'-ന് വലിയ മൈലേജ് നല്‍കുമെന്നുറപ്പാണ്.

Related Stories

No stories found.
Pappappa
pappappa.com