300 കോ​ടി പിന്നിട്ട് 'ബോ​ർ​ഡ​ർ 2'; ബോക്സ്ഓഫീസിൽ സ​ണ്ണി ഡി​യോ​ളിന്‍റെ ജൈത്രയാത്ര

'ബോ​ർ​ഡ​ർ 2' പോസ്റ്റർ
'ബോ​ർ​ഡ​ർ 2' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

സ​ണ്ണി ഡി​യോൾ ഉജ്വലപ്രകടനം കാഴ്ചവച്ച 'ബോ​ർ​ഡ​ർ 2' ബോ​ക്സ് ഓ​ഫീ​സി​ൽ റെ​ക്കോഡ് കു​തി​പ്പ് തു​ട​രു​ന്നു. റി​ലീ​സ് ചെ​യ്ത് എ​ട്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി രൂ​പ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. റി​പ്പ​ബ്ലി​ക് ദി​ന വാ​രാ​ന്ത്യ​ത്തി​നു ശേ​ഷം ക​ള​ക്ഷ​നി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും തി​യ​റ്റ​റു​ക​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബോ​ക്സ് ഓ​ഫീ​സ് ട്രാ​ക്ക​റാ​യ സാ​ക്നി​ൽ​ക്കി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം എ​ട്ടാം ദി​വ​സം വ​രെ​ ആ​ഗോ​ള ക​ള​ക്ഷ​നായി 323 കോ​ടി രൂ​പ നേടി. ഇ​ന്ത്യ​ൻ ബോ​ക്സ് ഓ​ഫീ​സിൽ 235.25 കോ​ടി രൂ​പ. എ​ട്ടാം ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ (വെ​ള്ളി​യാ​ഴ്ച) 11 കോ​ടി രൂ​പയാണ്. വെ​ള്ളി​യാ​ഴ്ച ശ​രാ​ശ​രി 15.05% ഓ​ക്യു​പ​ൻ​സി രേ​ഖ​പ്പെ​ടു​ത്തി. രാ​ത്രി ഷോ​ക​ളി​ൽ ഇ​ത് 23.65% വ​രെ ഉ​യ​ർ​ന്നു. മും​ബൈ​യി​ൽ 851 ഷോ​ക​ളി​ലാ​യി 21% ഓ​ക്യു​പ​ൻ​സി​യും ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ 1,270 ഷോ​ക​ളി​ലാ​യി 14.67% ഓ​ക്യു​പ​ൻ​സി​യും ചി​ത്ര​ത്തി​നു​ണ്ട്

Must Read
ആ​ദ്യ​ദി​നം ത​ന്നെ ധുരന്ധറിനെ തുരത്തി 'ബോ​ർ​ഡ​ർ 2'; നേ​ടി​യ​ത് 30 കോ​ടി
'ബോ​ർ​ഡ​ർ 2' പോസ്റ്റർ

റാ​ണി മു​ഖ​ർ​ജി നാ​യികയായി ജ​നു​വ​രി 30-ന് ​പു​റ​ത്തി​റ​ങ്ങി​യ 'മ​ർ​ദാ​നി 3' ആ​ദ്യ​ദി​നം 3.8 കോ​ടി രൂ​പ​യാ​ണ് നേ​ടി​യ​ത്. പു​തി​യ റി​ലീ​സു​ക​ൾ എ​ത്തി​യെ​ങ്കി​ലും ബോ​ർ​ഡ​ർ 2-ന്‍റെ ​കു​തി​പ്പി​നെ അ​തു കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 1997-ൽ ​പു​റ​ത്തി​റ​ങ്ങി​യ ജെ.​പി. ദ​ത്ത​യു​ടെ ക്ലാ​സി​ക് ചി​ത്രം "ബോ​ർ​ഡറി'ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​നു​രാ​ഗ് സിങ് സം​വി​ധാ​നം ചെ​യ്ത ഈ ​യു​ദ്ധ​ചി​ത്ര​ത്തി​ൽ സ​ണ്ണി ഡി​യോ​ളി​നൊ​പ്പം വ​രു​ൺ ധ​വാ​ൻ, ദി​ൽ​ജി​ത് ദോ​സ​ഞ്ച്, അ​ഹാ​ൻ ഷെ​ട്ടി, മോ​ന മോ​ന സിങ്, സോ​നം ബാ​ജ്‌​വ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്. നി​ധി ദ​ത്ത​യും ഭൂ​ഷ​ൺ കു​മാ​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർമി​ച്ചി​രി​ക്കു​ന്ന​ത്.

'ബോ​ർ​ഡ​ർ 2' പോസ്റ്റർ
'ബോ​ർ​ഡ​ർ 2' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഗ​ദ​ർ- 2ന് ​ശേ​ഷം സ​ണ്ണി ഡി​യോ​ളി​ന്‍റെ ക​രി​യ​റി​ലെ മ​റ്റൊ​രു വ​മ്പ​ൻ ഹി​റ്റാ​യി "ബോ​ർ​ഡ​ർ 2' മാ​റി​ക്ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചി​ത്രം കൂ​ടു​ത​ൽ റെ​ക്കോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

Related Stories

No stories found.
Pappappa
pappappa.com