

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകള്‍ എന്നതിലുപരി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന താരമാണ് സുഹാന ഖാന്‍. സ്‌പോര്‍ട്‌സിലും എഴുത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള സുഹാനയെക്കുറിച്ച് രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
നേരത്തെ, ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ 'ആസ്‌ക് മീ എനിതിങ്' എന്ന പരിപാടിയിലാണ് തനിക്ക് ഡേറ്റ് ചെയ്യാന്‍ താത്പര്യമുള്ള ഇഷ്ടപ്പെട്ട വ്യക്തി ആരെന്ന് സുഹാന വെളിപ്പെടുത്തിയത്. സുഹോ എന്നറിയപ്പെടുന്ന പ്രശസ്ത കൊറിയന്‍ ഗായകനും നടനുമായ കിം ജുന്‍ മിയോണിന്റെ പേരാണ് സുഹാന അന്നു വെളിപ്പെടുത്തിയത്.
ഷാരൂഖിന്റെയും ഗൗരിയുടെയും മകളാണെങ്കിലും സിനിമയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ സുഹാന സ്‌കൂള്‍ കാലഘട്ടത്തില്‍ തായ്ക്വോണ്ടോയില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ലണ്ടനിലെ ആര്‍ഡിംഗ്ലി കോളജില്‍നിന്ന് ഡ്രമാറ്റിക് ആര്‍ട്സില്‍ ബിരുദവും, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിലിം മേക്കിങ്ങും പഠിച്ചു. സോയ അക്തറിന്റെ 'ദി ആര്‍ച്ചീസി'ലൂടെയാണ് ബോളിവുഡില്‍ എത്തിയതെങ്കിലും, 2019-ല്‍ പുറത്തിറങ്ങിയ 'ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സുഹാന അച്ഛനൊപ്പം ബിഗ് സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തിലൂടെ സുഹാനഷാരൂഖ് ഖാനൊപ്പം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ദീപിക പദുകോണ്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തും.