'കിങ്ങി'ൽ ബാദ്ഷാ അവതരിക്കും,ഇതുവരെ കാണാത്ത രീതിയിൽ

'കിങ്' ടീസറിൽ ഷാരൂഖ് ഖാൻ
'കിങ്' ടീസറിൽ ഷാരൂഖ് ഖാൻസ്ക്രീൻ​ഗ്രാബ്
Published on

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ ഓരോ ചലനവും ആരാധകര്‍ക്ക് ആഘോഷമാണ്. 'പത്താന്‍', 'ജവാന്‍' എന്നീ ആക്ഷന്‍ വിസ്മയങ്ങള്‍ക്ക് ശേഷം ഷാരൂഖ് വീണ്ടും സ്‌ക്രീനില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ ചര്‍ച്ചാവിഷയം.

Must Read
ഡിസ്‌നി ആകാശത്ത് ഇനി കിങ് ഖാന്റെ ഗര്‍ജനം;'ലയണ്‍ കിങ്ങി'ന് ശബ്ദമേകാന്‍ ഷാരൂഖ്
'കിങ്' ടീസറിൽ ഷാരൂഖ് ഖാൻ

ചിത്രത്തിലെ സംഗീത സംവിധായകരായ സച്ചിന്‍-ജിഗര്‍ ആണ് ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആവേശകരമായ സൂചനകള്‍ നല്‍കിയത്. ഒരു അഭിമുഖത്തിനിടെയാണ് ഷാരൂഖ് ഖാന്റെ ലുക്കിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുണ്ടായത്. ഷാരൂഖ് ഖാന്റെ ലുക്കില്‍ വലിയൊരു മാറ്റം സിനിമയിലുണ്ടാകും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു വേറിട്ട ഗെറ്റപ്പിലാകും താരം പ്രത്യക്ഷപ്പെടുക. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ലിപ് സിങ്കിങ് രീതി ഈ ചിത്രത്തിലെ ഗാനങ്ങളില്‍ ഷാരൂഖ് പരീക്ഷിക്കുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ പാട്ടുകള്‍ തികച്ചും പുതുമയുള്ളതായിരിക്കും.

'കിങ്' ടീസറിൽ ഷാരൂഖ്
'കിങ്' ടീസറിൽ ഷാരൂഖ് സ്ക്രീൻ​ഗ്രാബ്

ഷാരൂഖിനൊപ്പം മകള്‍ സുഹാന ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സോയ അക്തറിന്റെ 'ദി ആര്‍ച്ചീസി'ന് ശേഷം സുഹാനയുടെ ആദ്യ കൊമേഴ്സ്യല്‍ സിനിമയാണിത്. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപുര്‍, ജാക്കി ഷ്രോഫ്, അഭയ് വര്‍മ, അര്‍ഷാദ് വാര്‍സി, റാണി മുഖര്‍ജി തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാരൂഖ് ഖാനും മകൾ സുഹാനയും
ഷാരൂഖ് ഖാനും മകൾ സുഹാനയുംഫോട്ടോ-അറേഞ്ച്ഡ്

അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഷാരൂഖിന്റെ കരുത്തുറ്റ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഡിസംബര്‍ 24-ന് ക്രിസ്മസ് റിലീസായി 'കിങ്' ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. സിദ്ധാര്‍ഥ് ആനന്ദിന്റെ മേക്കിങ്ങും ഷാരൂഖിന്റെ മാസ് പ്രകടനവും ചേരുമ്പോള്‍ 2026ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായി 'കിങ്' മാറുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
Pappappa
pappappa.com