

മലയാളികളുടെയും പ്രിയ ഗായികയായ ശ്രേയ ഘോഷാലിന്റെ ബെംഗളൂരുവിലെ സംഗീതനിശയില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. മറ്റാരുമല്ല, ബോളിവുഡ് താരം ശ്രദ്ധ കപുര്‍! ആ സംഗമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞായറാഴ്ച നടന്ന പരിപാടിയില്‍ ശ്രദ്ധ വേദിയിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദവും പതിമൂന്നു വര്‍ഷം നീണ്ട സിനിമാ-സംഗീത യാത്രയും വീണ്ടും ചര്‍ച്ചയായത്. ശ്രദ്ധയുടെ പുതിയ ചിത്രമായ 'ഈത'യിലെ 'ജി ജി റെ ജി' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സംഗീതനിശയ്ക്കു പിന്നാലെ തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ ശ്രദ്ധ തന്റെ നന്ദി അറിയിച്ചു. 13 വര്‍ഷം മുമ്പ് ആഷിഖി 2 - എന്ന ചിത്രത്തിലെ ഗാനത്തിന് ശ്രേയ നല്‍കിയ ശബ്ദം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ശ്രദ്ധ പറഞ്ഞു. 13 വര്‍ഷം മുമ്പ് തന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞപ്പോള്‍ ആരോഹിയുടെ ശബ്ദമായിരുന്ന അതുല്യ പ്രതിഭയായ ശ്രേയ ഘോഷാല്‍ തന്നെ 'ജി ജി റെ ജി' എന്ന ഗാനം പാടിയതില്‍ മാന്ത്രികത തോന്നുന്നുവെന്നും, വേദിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും ശ്രദ്ധ കുറിച്ചു.
ശ്രദ്ധയുടെ പോസ്റ്റിന് സ്‌നേഹനിര്‍ഭരമായ മറുപടിയുമായി ശ്രേയ ഘോഷാലും എത്തി. ശ്രദ്ധ വേദിയില്‍ തിളങ്ങിയെന്നും ബംഗളൂരുവിലെ താരമായി മാറിയെന്നും ശ്രേയ പ്രശംസിച്ചു. ആഷിഖി 2- മുതല്‍ 'ഈത' വരെയുള്ള തങ്ങളുടെ യാത്രയില്‍ മനോഹരമായ നിരവധി ഓര്‍മകളുണ്ടെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധ കപുര്‍ അഭിനയിക്കുന്ന 'ഈത' ഡിസംബര്‍ നാലിന് റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'മാതൃഭൂമി'യും ഡിസംബര്‍ നാലിനാണ് റിലീസ്. ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കവേ, 'മാതൃഭൂമി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചപ്പോള്‍ 'ഈത' അതേദിവസം റിലീസ് ചെയ്യുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് താൻ ശ്രദ്ധ കപുറുമായി ഫോണില്‍ സംസാരിച്ച് ക്ഷമ ചോദിച്ചുവെന്നും, രണ്ട് സിനിമകള്‍ ഒരുമിച്ച് തിയേറ്ററുകളില്‍ എത്തിയാലും നന്നായി പോകുമെന്ന് ശ്രദ്ധ മറുപടി നല്‍കിയതായും സല്‍മാന്‍ പറഞ്ഞിരുന്നു.
ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന 'ഈത' പ്രശസ്ത ലാവണി, തമാശ കലാകാരിയായിരുന്ന വിത്താഭായ് നാരായൺ ഗാവോങ്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് ആണ്. മഹാരാഷ്ട്രയിലെ നാടോടി കലാരംഗത്ത് തന്റേതായ ഇടം നേടിയ കലാകാരിയായിരുന്നു വിത്താഭായ്. രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയ്യൂബ്, സിദ്ധാർഥ് ജാദവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.