'മാതൃഭൂമി'-'ഈത' റിലീസ് ഡേറ്റ്ക്ലാഷ്: ശ്രദ്ധ കപുറിനോട് ക്ഷമ ചോദിച്ചെന്ന് സൽമാൻ

'മാതൃഭൂമി', 'ഈത'പോസ്റ്ററുകൾ
'മാതൃഭൂമി', 'ഈത'പോസ്റ്ററുകൾകടപ്പാട്-ഐഎംഡിബി
Published on: 

ബോളിവുഡ് താരം സൽമാൻ ഖാന്റെ 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' ശ്രദ്ധ കപുറിന്റെ 'ഈത'യുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 2026 ഡിസംബർ നാലിനാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിക്കുമ്പോൾ ശ്രദ്ധയുടെ ചിത്രത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഒരേ ദിവസം റിലീസ് ചെയ്യുന്നതിൽ ഖേദമുണ്ടെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. അപ്രതീക്ഷിതമായ റിലീസ് ഏറ്റുമുട്ടലിൽ മാപ്പ് ചോദിച്ച് ശ്രദ്ധയെ നേരിട്ട് ഫോണിൽ വിളിച്ചെന്നും താരം വെളിപ്പെടുത്തി.

Must Read
​ഗാ​ൽ​വാ​ൻ വാ​ലിയിലെ ധീരനായകനായി സൽമാൻ; ദേശാഭിമാനമുയർത്തി 'മാ​തൃ​ഭൂ​മി' ട്രെയിലർ
'മാതൃഭൂമി', 'ഈത'പോസ്റ്ററുകൾ

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഡിസംബർ നാലിന് 'മാതൃഭൂമി' റിലീസ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് സൽമാൻ സംസാരിച്ചത്. 'ഡിസംബർ നാലിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധയുടെ ചിത്രവും അതേ ദിവസമാണ് എത്തുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യത്തിൽ എനിക്ക് ശരിക്കും വിഷമമുണ്ട്. ശ്രദ്ധയുടെ ചിത്രം അതേ ദിവസം റിലീസ് ചെയ്യുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ സിനിമ ആ ദിവസത്തേക്ക് നിശ്ചയിക്കില്ലായിരുന്നു'- സൽമാൻ പറഞ്ഞു.

'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സിനിമയിൽ സൽമാൻ ഖാൻ
'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സിനിമയിൽ സൽമാൻ ഖാൻസ്ക്രീൻ​ഗ്രാബ്

ശ്രദ്ധയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചും താരം വെളിപ്പെടുത്തി. 'ഞാൻ അവളോട് സംസാരിച്ചു. ഫോണിൽ വിളിച്ചു. അവൾ വളർന്നുവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ റിലീസ് ഏറ്റുമുട്ടലിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അതിൽ ശരിക്കും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു'- സൽമാൻ വ്യക്തമാക്കി.

'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സിനിമയിൽ സൽമാൻ ഖാൻ
'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' എന്ന സിനിമയിൽ സൽമാൻ ഖാൻസ്ക്രീൻ​ഗ്രാബ്

തന്റെ മാപ്പപേക്ഷയോട് ശ്രദ്ധ പ്രതികരിച്ചതെങ്ങനെയെന്നും താരം പങ്കുവച്ചു. 'ഇല്ല, ഇല്ല സർ. ഞങ്ങളുടെ രണ്ടു സിനിമകൾക്കും റിലീസ് ചെയ്യാൻ ആവശ്യത്തിന് ഇടമുണ്ട്' എന്നായിരുന്നു ശ്രദ്ധയുടെ മറുപടിയെന്നാണ് സൽമാൻ പറഞ്ഞത്. 'വളരെ നല്ലത്, എനിക്ക് സന്തോഷമായി'എന്നായിരുന്നു താരത്തിന്റെ പ്രതികരണം.ശ്രദ്ധയുടെ പുതിയ ചിത്രത്തിനും സൽമാൻ പിന്തുണ അറിയിച്ചു. എല്ലാവരും 'ഈത' കാണാൻ പോകണമെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യർഥിച്ചു.

'ഈത'യിൽ ശ്രദ്ധ കപുർ
'ഈത'യിൽ ശ്രദ്ധ കപുർഫോട്ടോകടപ്പാട്-ഐഎംഡിബി

അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന യുദ്ധപശ്ചാത്തലത്തിലുള്ള ചിത്രമാണ് 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്'. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാന്റെ അമ്മ സൽമ ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചിത്രാംഗദ സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

'ഈത'യിൽ ശ്രദ്ധ കപുർ
'ഈത'യിൽ ശ്രദ്ധ കപുർഫോട്ടോകടപ്പാട്-ഐഎംഡിബി

'ഈത'യിൽ ശ്രദ്ധ കപൂറാണ് നായിക. ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത ലാവണി, തമാശ കലാകാരിയായിരുന്ന വിത്താഭായ് നാരായൺ ഗാവോങ്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക് ആണ്. മഹാരാഷ്ട്രയിലെ നാടോടി കലാരംഗത്ത് തന്റേതായ ഇടം നേടിയ കലാകാരിയായിരുന്നു വിത്താഭായ്. രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയ്യൂബ്, സിദ്ധാർഥ് ജാദവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.