​ഗാ​ൽ​വാ​ൻ വാ​ലിയിലെ ധീരനായകനായി സൽമാൻ; ദേശാഭിമാനമുയർത്തി 'മാ​തൃ​ഭൂ​മി' ട്രെയിലർ

'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ നിന്ന്
'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on: 

ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന 'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ സോഷ്യൽമീഡിയയിൽ ത​രം​ഗ​മാ​യി. അ​പൂ​ർ ലാ​ഖി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം യു​ദ്ധത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇതിനകം 51 മില്യണിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

Must Read
സൽമാനായി ഈണമൊരുക്കി വീണ്ടും ഹിമേഷ് രേഷാമിയ; 'ജയ് ഹിന്ദ്' ​ഗാനവുമായി 'മാതൃഭൂമി'
'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ നിന്ന്

2020-ലെ ​ഗാ​ൽ​വാ​ൻ വാ​ലി സം​ഘ​ർ​ഷ​ത്തെ ആധാരമാക്കിയാണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ 'ബാ​റ്റി​ൽ ഓ​ഫ് ഗാ​ൽ​വാ​ൻ' എ​ന്ന് പേ​രി​ട്ടി​രു​ന്ന ചി​ത്രം പി​ന്നീ​ട് 'മാ​തൃ​ഭൂ​മി' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന​യ​നു​സ​രി​ച്ച്, ശ​ത്രു​താ​പ​ര​മാ​യ യു​ദ്ധ​മ​ല്ല ചി​ത്ര​ത്തി​ലു​ള്ള​ത്; മ​റി​ച്ച് അ​തി​ർ​ത്തി​യി​ലെ ക​ടു​ത്ത സം​ഘ​ർ​ഷ​ങ്ങ​ളും, കൈയാ​ങ്ക​ളി​ക​ളും, സൈ​നി​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​രു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും വൈ​കാ​രി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​ണ് ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ സൽമാൻ ഖാൻ
'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ സൽമാൻ ഖാൻസ്ക്രീൻ​ഗ്രാബ്

സൈ​നി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ൻ എത്തുന്നത്. രാ​ജ്യ​ത്തോ​ടു​ള്ള ക​ട​മ​യ്ക്കൊ​പ്പം ഭ​ർ​ത്താ​വും പി​താ​വു​മെ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സ്നേ​ഹ​വും പേ​റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് താ​ര​ത്തി​ന്‍റേത്. ചി​ത്ര​ത്തി​ൽ ന​ടി ചി​ത്രാം​ഗ​ദ സിങ് സ​ൽ​മാ​ൻ ഖാന്‍റെ ഭാ​ര്യ​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ സൽമാൻ ഖാനും ചിത്രാം​ഗദ സിങ്ങും
'മാ​തൃ​ഭൂ​മി: മേ ​വാ​ർ റെ​സ്റ്റ് ഇ​ൻ പീ​സ്' ട്രെയിലറിൽ സൽമാൻ ഖാനും ചിത്രാം​ഗദ സിങ്ങുംസ്ക്രീൻ​ഗ്രാബ്

ചി​ത്ര​ത്തിന്‍റെ റി​ലീ​സ് പ​ല​ത​വ​ണ നീ​ണ്ടു​പോ​യി​രു​ന്നു. രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നു തി​ര​ക്ക​ഥ മാ​റ്റി​യെ​ഴു​തി​യെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ​ൽ​മാ​ൻ ഖാ​ൻ വാ​ർ​ത്ത​ക​ൾ പൂ​ർണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. ചി​ത്രം വി​ദ്വേ​ഷ​മ​ല്ല പ​ക​രം സൈ​നി​ക​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചി​ല എ​ഴു​ത്തു​കാ​ർ പി​ന്നീ​ട് പ്രോ​ജ​ക്ടി​ൽ നി​ന്ന് പി​ന്മാ​റി​യ​തും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. ഡി​സം​ബ​ർ നാലിന് ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ ചിത്രം റി​ലീ​സ് ചെ​യ്യും.