ബാദ്ഷായുടെ ജന്മദിനത്തിൽ 'കിങ്ങി'ലെ ആദ്യ​ഗാനം

'കിങ്ങി'ലെ ​ഗാനത്തിൽ ഷാരൂഖും ദീപിക പദുകോണും
'കിങ്ങി'ലെ ​ഗാനത്തിൽ ഷാരൂഖും ദീപിക പദുകോണുംസ്ക്രീൻ​ഗ്രാബ്
Published on: 

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമായ 'കിങ്ങി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ള വലിയൊരു സമ്മാനമായാണ് ​ഗാനം പുറത്തിറക്കിയത്. മിനിറ്റുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയും ചെയ്തു.

Must Read
അനിരുദ്ധ് തിരക്കിലാണ്, ഷാരൂഖിന്റെ 'കിങ്' സിനിമയിൽ നിന്ന് പിന്മാറി; പകരം സച്ചിൻ–ജിഗർ
'കിങ്ങി'ലെ ​ഗാനത്തിൽ ഷാരൂഖും ദീപിക പദുകോണും

ഗാനത്തില്‍ ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ഗ്ലാമറസ് പ്രകടനം കൊണ്ട് ആരാധകരുടെ മനം കവര്‍ന്നു. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന 'കിങ്'. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍ എന്നിവര്‍ക്കു പുറമെ അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, ബോബി ഡിയോള്‍, അര്‍ഷദ് വാര്‍സി, അനില്‍ കപുര്‍, ജാക്കി ഷ്രോഫ്, സുഹാന ഖാന്‍ തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

'കിങ്ങി'ലെ ​ഗാനത്തിൽ ഷാരൂഖും ദീപിക പദുകോണും
'കിങ്ങി'ലെ ​ഗാനത്തിൽ ഷാരൂഖും ദീപിക പദുകോണുംസ്ക്രീൻ​ഗ്രാബ്

പിറന്നാള്‍ ദിനത്തിലെ ഈ മനോഹരമായ ഗാനറിലീസ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.