'കിങ്' ഡിസംബർ 24ന് തന്നെ എഴുന്നള്ളും; ഇത് ബാദ്ഷായുടെ ഉറപ്പ്

'കിങ്' പോസ്റ്റർ
'കിങ്' പോസ്റ്റർഅറേഞ്ച്ഡ്
Published on

ബോ​ളി​വു​ഡ് മെ​ഗാ​സ്റ്റാ​ർ ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'കിങ്' ഡി​സം​ബ​ർ 24-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. എ​ക്സി​ൽ ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ ചാ​റ്റ് സെ​ഷ​നി​ലാ​ണ് കിങ് ഖാ​ൻ റി​ലീ​സ് തി​യ​തി താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് റി​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Must Read
'കിങ്ങി'ൽ ബാദ്ഷാ അവതരിക്കും,ഇതുവരെ കാണാത്ത രീതിയിൽ
'കിങ്' പോസ്റ്റർ

ഹോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളു​മാ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​ൻ റി​ലീ​സ് നീ​ട്ടി​യേ​ക്കും എ​ന്ന വാ​ർ​ത്ത​ക​ൾ ഷാ​രൂ​ഖ് നി​ഷേ​ധി​ച്ചു. ചി​ത്രം വൈ​കു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന്, ന​ല്ലൊ​രു സി​നി​മാ അ​നു​ഭ​വം പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും ഡി​സം​ബ​ർ 24-ന് ​മു​ന്നോ​ടി​യാ​യി കാ​ര്യ​ങ്ങ​ളെ​ല്ലാം ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ഷൂ​ട്ടിങ്ങി​നി​ടെ ചി​ല പ​രി​ക്കു​ക​ൾ പ​റ്റി​യി​രു​ന്നെ​ങ്കി​ലും ചി​ത്രീ​ക​ര​ണം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

'കിങ്' ടീസറിൽ നിന്ന്
'കിങ്' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിൽ ഷാ​രൂ​ഖി​നൊ​പ്പം മ​ക​ൾ സു​ഹാ​ന ഖാ​ൻ, ദീ​പി​ക പ​ദു​കോ​ൺ, അ​ഭി​ഷേ​ക് ബ​ച്ച​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള സ്റ്റ​ണ്ട് ടീം ​അ​ണി​നി​ര​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ആ​ക്ഷ​ൻ ചി​ത്ര​മാ​ണി​ത്.

'കിങ്' ടീസറിൽ ഷാരൂഖ് ഖാൻ
'കിങ്' ടീസറിൽ ഷാരൂഖ് ഖാൻസ്ക്രീൻ​ഗ്രാബ്

അ​തി​നി​ടെ, അ​ടു​ത്തി​ടെ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച ര​ൺ​വീ​ർ സിങ്-​ആ​ദി​ത്യ ധ​ർ കൂ​ട്ടു​കെ​ട്ടി​ന്‍റെ 'ധു​ര​ന്ധ​ർ' എ​ന്ന ചി​ത്ര​ത്തെ പ്ര​ശം​സി​ക്കാ​നും ഷാ​രൂ​ഖ് മ​റ​ന്നി​ല്ല. സി​നി​മ​യു​ടെ ര​ണ്ടു ഭാ​ഗ​ങ്ങ​ളും ത​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ധ്വാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Pappappa
pappappa.com