കിങ് ഖാൻ ഇനി 'ഗ്ലോ​ബ​ൽ സ്റ്റൈ​ൽ ഐ​ക്ക​ൺ'; പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തി

ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻഫോട്ടോ-അറേഞ്ച്ഡ്
Published on

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​പ്പെ​ട്ട 'ബാ​ദ്‌​ഷാ' ഷാ​രൂ​ഖ് ഖാ​ൻ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന കിങ് ഖാ​ൻ, ഇ​ത്ത​വ​ണ ദു​ബാ​യി​ലെത്തിയത് സ​വി​ശേ​ഷനേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​ണ്. ദു​ബാ​യ് മാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ഗ്ലോ​ബ​ൽ ഫാ​ഷ​ൻ അ​വാ​ർ​ഡ്‌​ നിശയിൽ 'ഗ്ലോ​ബ​ൽ സ്റ്റൈ​ൽ ഐ​ക്ക​ൺ' പു​ര​സ്കാ​രം ഷാ​രൂ​ഖ് ഏ​റ്റു​വാ​ങ്ങും. ഫാ​ഷ​ൻ, സം​സ്കാ​രം, അ​ന്താ​രാ​ഷ്ട്ര സ്വാ​ധീ​നം എ​ന്നി​വ​യി​ൽ മു​ദ്ര പ​തി​പ്പി​ച്ച ലോ​ക​പ്ര​ശ​സ്ത വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണി​ത്.

Must Read
'ടൂ പീസ് ധരിക്കണം എന്നായിരുന്നു അവരുടെ ആ​ഗ്രഹം..'
ഷാരൂഖ് ഖാൻ

ദുബായിലേക്കു പറക്കാനായി ജ​നു​വ​രി 29ന് ​മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ ഷാ​രൂ​ഖി​ന്‍റെ ലു​ക്ക് ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​. ല​ളി​ത​വും എ​ന്നാ​ൽ അ​തീ​വ സ്റ്റൈ​ലി​ഷു​മാ​യ വേ​ഷ​ത്തി​ലാ​യി​രു​ന്നു താ​രം. വെ​ള്ള ഷ​ർ​ട്ടി​ന് മു​ക​ളി​ൽ നീ​ല ഹൂ​ഡി, ഒ​പ്പം ഡെ​നിം കാ​ർ​ഗോ ട്രൗ​സ​റും. തന്‍റെ ട്രേ​ഡ്മാ​ർ​ക്ക് ശൈ​ലി​യാ​യ ബീ​നി തൊ​പ്പി​യും സ​ൺ​ഗ്ലാ​സും ഒ​രു ഷോ​ൾ​ഡ​ർ ബാ​ഗും കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ അ​ത് ഒ​രു പെ​ർ​ഫെ​ക്റ്റ് ട്രാ​വ​ൽ ലു​ക്കാ​യി മാ​റി.

ദു​ബാ​യ് മാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ഗ്ലോ​ബ​ൽ ഫാ​ഷ​ൻ അ​വാ​ർ​ഡ്‌​ പ്രോഗ്രാമിൽ വച്ച് 'ഗ്ലോ​ബ​ൽ സ്റ്റൈ​ൽ ഐ​ക്ക​ൺ' പു​ര​സ്കാ​രം കിങ് ഖാന് സമ്മാനിക്കും. റീം ​അ​ക്ര, ബ്രൂ​ണെ​ല്ലോ കു​സി​നെ​ല്ലി തു​ട​ങ്ങി​യ ഫാ​ഷ​ൻ ഇ​തി​ഹാ​സ​ങ്ങ​ളും അ​ർ​മാ​നി ഗ്രൂ​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ജി​യോ​ർ​ജി​യോ അ​ർ​മാ​നി​ക്ക് ന​ൽ​കു​ന്ന പ്ര​ത്യേ​ക ആ​ദ​ര​വും ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്.

'ഗ്ലോ​ബ​ൽ സ്റ്റൈ​ൽ ഐ​ക്ക​ൺ' പു​ര​സ്കാ​രം സ്വീകരിക്കാനായി ഷാരൂഖ് ഖാൻ ദുബായിലെത്തിയപ്പോൾ
'ഗ്ലോ​ബ​ൽ സ്റ്റൈ​ൽ ഐ​ക്ക​ൺ' പു​ര​സ്കാ​രം സ്വീകരിക്കാനായി ഷാരൂഖ് ഖാൻ ദുബായിലെത്തിയപ്പോൾഫോട്ടോ-അറേ‍ഞ്ച്ഡ്

അ​വാ​ർ​ഡ് വി​ശേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന​ത് ഷാ​രൂ​ഖിന്‍റെ പു​തി​യ ചി​ത്ര​മാ​യ 'കിങ്ങി'നെക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളാ​ണ്. 'പ​ത്താ​ൻ' എ​ന്ന മെ​ഗാ ഹി​റ്റി​ന് ശേ​ഷം സി​ദ്ധാ​ർ​ഥ് ആ​ന​ന്ദും ഷാ​രൂ​ഖ് ഖാ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഇ​തി​നു​ണ്ട്. ഡി​സം​ബ​ർ 24ന് ചിത്രം പ്രദർശനത്തിനെത്തും. ഷാ​രൂ​ഖി​നൊ​പ്പം സു​ഹാ​ന ഖാ​ൻ, ദീ​പി​ക പ​ദു​കോ​ൺ, അ​ഭി​ഷേ​ക് ബ​ച്ച​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. റെ​ഡ് ചി​ല്ലീ​സ് എന്‍റ​ർ​ടൈ​ൻ​മെന്‍റ്സും മാ​ർ​ഫ്ലി​ക്സ് പി​ക്ചേ​ഴ്സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

Related Stories

No stories found.
Pappappa
pappappa.com