'വാണ്ടഡി'ലെ​ നാ​യി​ക​യാ​യി സ​ൽ​മാ​ൻ നി​ർ​ദേ​ശി​ച്ച​ത് ക​ത്രീ​നയെ: ബോ​ണി ക​പു​ർ

കത്രീന കെയ്ഫ്,സൽമാൻ ഖാൻ
കത്രീന കൈ​യ്ഫ്,സൽമാൻ ഖാൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

സ​ൽ​മാ​ൻ ഖാന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ​ഴി​ത്തി​രി​വു​ക​ളി​ലൊ​ന്നാ​യ 'വാ​ണ്ട​ഡ്' എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി സ​ൽ​മാ​ൻ ഖാ​ൻ ക​ത്രീ​ന കൈ​ഫിന്‍റെ പേ​രാ​ണ് ആ​ദ്യ​മാ​യി നി​ർദേ​ശി​ച്ച​തെ​ന്ന് നി​ർ​മാ​താ​വ് ബോ​ണി ക​പു​ർ. എ​ന്നാ​ൽ ഈ ​വേ​ഷ​ത്തി​ലേ​ക്ക് പി​ന്നീ​ട് ആ​യി​ഷ ടാ​കി​യ​യെ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നുവെന്നും ബോണി പറഞ്ഞു.

Must Read
2900 കോടിയുടെ ആസ്തി; എന്നിട്ടും സല്‍മാന്‍ താമസിക്കുന്നത് ഒറ്റമുറി ഫ്‌ളാറ്റില്‍!
കത്രീന കെയ്ഫ്,സൽമാൻ ഖാൻ

2006-ൽ ​പു​രി ജ​ഗ​ന്നാ​ഥ് സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം 'പോ​ക്കി​രി'​യു​ടെ ഹി​ന്ദി റീ​മേ​ക്കാ​യി​രു​ന്നു 'വാ​ണ്ട​ഡ്'. രാ​ധെ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ​യാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​ൻ എ​ന്ന് ബോ​ണി ക​പു​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ൽ​മാന്‍റെ തി​ര​ക്കു​ക​ൾ കാ​ര​ണം 'പോ​ക്കി​രി' സി​നി​മ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ചി​ത്രം ​കൈ​വി​ട്ടു​പോ​കു​മോ എ​ന്ന് ബോ​ണി ക​പു​ർ ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഒ​ടു​വി​ൽ സ​ൽ​മാ​ൻ സി​നി​മ കാ​ണു​ക​യും 'വാ​ണ്ട​ഡ്' ചെ​യ്യാ​ൻ സ​മ്മ​തി​ക്കു​ക​യുമായിരുന്നു.

'വാണ്ടഡി'ൽ സൽമാൻ ഖാൻ
'വാണ്ടഡി'ൽ സൽമാൻ ഖാൻഫോട്ടോകടപ്പാട്-ഐഎംഡിബി

ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ക​ത്രീ​ന കെയ്​ഫി​നെ സ​ൽ​മാ​ൻ നി​ർ​ദേശി​ച്ച​പ്പോ​ൾ ബോ​ണി ക​പു​ർ അ​തി​നോ​ട് യോ​ജി​ച്ചി​ല്ല. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് നാ​യ​ക​നോ​ട് ആ​ദ്യം താ​ല്പ​ര്യ​മി​ല്ലാ​ത്ത ശൈ​ലി​യാ​യ​തി​നാ​ൽ, സ​ൽ​മാ​നു​മാ​യി മുമ്പ് ജോ​ഡി ചേ​രാ​ത്ത ഒ​രു പു​തി​യ ന​ടി വേ​ണ​മെ​ന്ന​താ​യി​രു​ന്നു നി​ർമാ​താ​വി​ന്‍റെ നി​ല​പാ​ട്. ജെ​നീ​ലി​യ ഡി​സൂ​സ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ ന​ടി​മാരുടെ പേ​രു​ക​ൾ പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​യി​ഷ ടാ​കി​യ​യി​ലേ​ക്ക് എ​ത്തി​യ​ത്.

'വാണ്ടഡി'ൽ ആയിഷ ടാകിയ
'വാണ്ടഡി'ൽ ആയിഷ ടാകിയഫോട്ടോകടപ്പാട്-ഐഎംഡിബി

പ്ര​ഭു​ദേ​വ സം​വി​ധാ​നം ചെ​യ്ത 'വാ​ണ്ട​ഡ്', സ​ൽ​മാ​ൻ ഖാന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച തി​രി​ച്ചു​വ​ര​വു​ക​ളി​ലൊ​ന്നാ​യി മാ​റി​യി​രു​ന്നു. ആ​യി​ഷ ടാ​കി​യ​യും സ​ൽ​മാ​നും ത​മ്മി​ലു​ള്ള കെ​മി​സ്ട്രി​യും അ​ന്ന് വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി.

Pappappa
pappappa.com