'മറ്റുള്ളവരെ കളിയാക്കും മുമ്പ് സ്വന്തം ശരീരത്തിലേക്കും വീട്ടിലേക്കും നോക്കൂ': സൽമാൻ

ബിഗ് ബോസ് വേദിയില്‍ സൽമാൻ  ടീഷർട്ട് ഊരിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ
ബിഗ് ബോസ് വേദിയില്‍ സൽമാൻ ടീഷർട്ട് ഊരിമാറ്റുന്നതിന്റെ ദൃശ്യങ്ങൾഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്
Published on

‘ബിഗ് ബോസ് 20’യുടെ രണ്ടാം ‘വീക്കൻഡ് കാ വാർ’ എപ്പിസോഡിൽ ഓണ്‍ലൈന്‍ ട്രോളന്മാര്‍ക്കും പപ്പരാസികള്‍ക്കുമെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് ഇപ്പോൾ ബി ടൗണിലെ പ്രധാനചർച്ചാവിഷയം. നടിമാര്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെയും പ്രായത്തെച്ചൊല്ലിയുള്ള പരിഹാസങ്ങളെയും കടുത്ത ഭാഷയിൽ ചോദ്യം ചെയ്ത താരത്തെ അഭിനന്ദിക്കുകയാണ് സിനിമാപ്രവർത്തകരും പ്രേക്ഷകരും.

Must Read
'വാണ്ടഡി'ലെ​ നാ​യി​ക​യാ​യി സ​ൽ​മാ​ൻ നി​ർ​ദേ​ശി​ച്ച​ത് ക​ത്രീ​നയെ: ബോ​ണി ക​പു​ർ
ബിഗ് ബോസ് വേദിയില്‍ സൽമാൻ  ടീഷർട്ട് ഊരിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ

'തുറന്ന'ടിച്ചുള്ള മറുപടിയുടെ ഭാഗമായി ക്യാമറയ്ക്ക് മുന്നില്‍ വെച്ച് സല്‍മാന്‍ ഖാന്‍ തന്റെ ഷര്‍ട്ടും തൊപ്പിയും ഊരുകയും മേക്കപ്പ് തുടച്ചുമാറ്റുകയും ചെയ്തിരുന്നു. 'ധൈര്യമുണ്ടെങ്കില്‍ ഇനിയും പരിഹസിക്കൂ' എന്ന് ട്രോളന്മാരെ വെല്ലുവിളിച്ച അദ്ദേഹം, മറ്റുള്ളവരെ കളിയാക്കുന്നതിന് മുമ്പ് സ്വന്തം ശരീരത്തിലേക്കും വീടുകളിലേക്കും നോക്കാന്‍ ഉപദേശിക്കുകയും ചെയ്തു.

ബിഗ് ബോസ് വേദിയില്‍ സൽമാൻ  ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻ
ബിഗ് ബോസ് വേദിയില്‍ സൽമാൻ ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്

പേരെടുത്ത് പറയാതെയാണെങ്കിലും, പ്രസവത്തിനുശേഷമുള്ള ശരീരമാറ്റങ്ങളുടെ പേരില്‍ നടി കത്രീന കൈഫിനെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കെതിരെ സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. ഗര്‍ഭധാരണത്തിനുശേഷം സ്ത്രീകള്‍ക്ക് തടി വയ്ക്കുന്നത് സ്വാഭാവികമാണെന്നും, സിനിമകളിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ പഴയപോലെ ഫിറ്റാകുമെന്നും താരം പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൽമാൻ ഖാൻ
സൽമാൻ ഖാൻഫോട്ടോ കടപ്പാട്-സൽമാൻ ഖാൻ ഫേസ്ബുക്ക് പേജ്

തന്റെ പ്രായത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കും സല്‍മാന്‍ കൃത്യമായ മറുപടി നല്‍കി. തനിക്ക് ഇപ്പോള്‍ 60 വയസായെന്നും, എപ്പോഴും 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിലെ പഴയ യുവാവായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തനിക്ക് അറിയാം ആരാണ് തന്നെ ട്രോള്‍ ചെയ്യുന്നതെന്ന്. എന്നാല്‍ തനിക്ക് ധാരാളം ഫാന്‍ ക്ലബ്ബുകള്‍ ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍ വിഷമമില്ലെന്നും ട്രോളന്മാര്‍ എന്ത വേണമെങ്കിലും പറഞ്ഞോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹോദരന്‍ സൊഹൈല്‍ ഖാന്‍, നടന്‍ വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ക്കെതിരെ ഉണ്ടാകുന്ന അനാവശ്യ ട്രോളുകളെയും അദ്ദേഹം വിമര്‍ശിച്ചു.

സൽമാൻ ഖാൻ
സൽമാൻ ഖാൻഫോട്ടോ കടപ്പാട്-സൽമാൻ ഖാൻ ഫേസ്ബുക്ക് പേജ്

നടിമാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെയും മോശമായ രീതിയിലും പകര്‍ത്തുന്ന പപ്പരാസികള്‍ക്കെതിരെയും സല്‍മാന്‍ ആഞ്ഞടിച്ചു. നടിമാരെ പിന്നില്‍ നിന്നും മോശം കോണുകളില്‍നിന്നും ചിത്രീകരിക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീകള്‍ നടന്നുപോകുമ്പോള്‍ പോലും പിന്നില്‍ നിന്ന് ചിത്രമെടുത്ത് 'ഇതാരാണെന്ന് മനസിലായോ?' എന്ന് അടിക്കുറിപ്പ് നല്‍കുന്ന പ്രവണതയെ അറപ്പോടെയാണ് കാണുന്നതെന്നും സല്‍മാന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Pappappa
pappappa.com