'ഇതാ... ട്രോൾ ചെയ്തോളൂ'- സൽമാൻ ടീഷർട്ടൂരി...പിന്നെ സംഭവിച്ചത് ഇതാണ്

സൽമാൻ ഖാൻ
സൽമാൻ ഖാൻഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on

സൽമാൻ ഖാന്റെ പുതിയ ലുക്കിനെയും പൊതുവേദികളിലെ അദ്ദേഹത്തിന്റെ രൂപത്തെയും ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. സൽമാൻ തടിച്ചുവെന്നും ശരീരസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നുമൊക്കെയാണ് പലരും ട്രോളുന്നത്.

Must Read
2900 കോടിയുടെ ആസ്തി; എന്നിട്ടും സല്‍മാന്‍ താമസിക്കുന്നത് ഒറ്റമുറി ഫ്‌ളാറ്റില്‍!
സൽമാൻ ഖാൻ

എന്നാൽ ജനപ്രിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’യുടെ രണ്ടാം ‘വീക്കൻഡ് കാ വാർ’ എപ്പിസോഡിൽ ഈ വിമർശനങ്ങൾക്കും ട്രോളുകൾക്കും താരം മറുപടി നൽകി. പതിവ് ശൈലിയിൽ തന്നെ നേരിട്ടായിരുന്നു സൽമാന്റെ പ്രതികരണം. വസ്ത്രങ്ങൾ അഴിച്ചുമാറ്റി ട്രോളർമാരെ വെല്ലുവിളിക്കുകയും ചെയ്തു.

‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റുന്ന സൽമാൻഖാൻ
‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റുന്ന സൽമാൻഖാൻഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്

കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൽ മത്സരാർഥിയായ സ്കൗട്ട്ഓപി (തന്മയ് സിങ്)നെതിരെ സൽമാൻ ഖാൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച തന്റെ യൂട്യൂബ് കമ്മ്യൂണിറ്റിയോട് സംസാരിക്കവെ സ്കൗട്ട് ചോദിച്ചത്, 'സൽമാൻ എന്നെക്കുറിച്ച് മോശമായി സംസാരിച്ചാൽ, നിങ്ങൾ അദ്ദേഹത്തെ കൈകാര്യം ചെയ്യണം' എന്നായിരുന്നു. ഇതിന് മറുപടിയായി സൽമാൻ ചോദിച്ചു: 'ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞാൽ നിങ്ങൾ എന്നെ കൈകാര്യം ചെയ്യുമോ?'

‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റുന്ന സൽമാൻഖാൻ
‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റുന്ന സൽമാൻഖാൻ

ഈ സാഹചര്യത്തിലാണ് തന്റെ പഴയൊരു മോശം അനുഭവം സൽമാൻ ഓർത്തെടുത്തതും രോഷം പ്രകടിപ്പിച്ചതും. മുമ്പ് തനിക്ക് ഭാരം കൂടിയ സമയത്ത് സോഷ്യൽ മീഡിയയിൽ വന്ന ട്രോളുകളെക്കുറിച്ചാണ് താരം പരാമർശിച്ചത്.

'ഭായ് തടിച്ചുപോയി’ എന്ന് പറഞ്ഞ് നിങ്ങൾ എന്നെ ട്രോൾ ചെയ്തു. ഇപ്പോൾ വീണ്ടും ട്രോൾ ചെയ്യൂ'- സൽമാൻ രോഷത്തോടെ പറഞ്ഞു.

‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻഖാൻ
‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻഖാൻഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്

'ഇതാ... ട്രോൾ ചെയ്തോളൂ,'- എന്ന് പറഞ്ഞുകൊണ്ട് സൽമാൻ തൊപ്പിയും ജാക്കറ്റും അഴിച്ചുമാറ്റി. അതിൽ നിർത്താതെ കറുത്ത ടി-ഷർട്ട് പോലും അഴിക്കാൻ താരം ശ്രമിച്ചു. സൽമാന്റെ ഈ അപ്രതീക്ഷിത നീക്കത്തിൽ മത്സരാർഥികൾ അമ്പരന്നെങ്കിലും താരത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ച് കൈയടിക്കുകയും ചെയ്തു.

‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻഖാൻ
‘ബിഗ് ബോസ് 20’ എപ്പിസോഡിൽ ടീഷർട്ട് ഊരിമാറ്റിയശേഷം സൽമാൻഖാൻഎക്സ് വീഡിയോ സ്ക്രീൻ​ഗ്രാബ്

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു കാര്യവും ആളുകൾ വെറുതെ വിടുന്നില്ലെന്നും സൽമാൻ ഖാൻ ചൂണ്ടിക്കാട്ടി. മാതാപിതാക്കളെയും കുട്ടികളെയും വരെ ആളുകൾ ട്രോൾ ചെയ്യുന്നു. ശരീരഭാരം, മാതൃത്വം, പ്രായം തുടങ്ങി എല്ലാത്തിനെയും പരിഹസിക്കുന്ന പ്രവണതയുണ്ടെന്നും താരം പറഞ്ഞു. സൽമാൻ ഖാന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Pappappa
pappappa.com