സ​ൽ​മാന്‍റെ 'മാ​തൃ​ഭൂ​മി'​ക്ക് കൈ​യ​ടി; 'മ​സ്റ്റ് വാ​ച്ച്' എ​ന്ന് സു​ഭാ​ഷ് ഘാ​യ്‌

'മാ​തൃ​ഭൂ​മി'​പോസ്റ്റർ
'മാ​തൃ​ഭൂ​മി'​പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

ഇന്ത്യൻ ചലച്ചിത്രലോകവും സി​നി​മാ​പ്രേ​മി​ക​ളും സ​ൽ​മാ​ൻ ഖാ​ൻ ആ​രാ​ധ​ക​രും ഒ​രു​പോ​ലെ കാ​ത്തി​രി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണ് 'മാ​തൃ​ഭൂ​മി'. റി​ലീ​സി​നു മുമ്പു ത​ന്നെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്ന ചി​ത്ര​ത്തിന്‍റെ ആ​ദ്യ റി​വ്യൂ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡി​ന്‍റെ ഷോ​മാ​ൻ സു​ഭാ​ഷ് ഘാ​യ് യാ​ണ് ചി​ത്ര​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മ​യു​ടെ റ​ഫ് ക​ട്ട് ക​ണ്ട അ​ദ്ദേ​ഹം, 'മാ​തൃ​ഭൂ​മി' ഏ​വ​രും തീ​ർ​ച്ച​യാ​യും തി​യറ്റ​റി​ൽ ത​ന്നെ കാണേണ്ട ദൃശ്യവിരുന്നാണെന്ന് എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ കു​റി​ച്ചു.

Must Read
2900 കോടിയുടെ ആസ്തി; എന്നിട്ടും സല്‍മാന്‍ താമസിക്കുന്നത് ഒറ്റമുറി ഫ്‌ളാറ്റില്‍!
'മാ​തൃ​ഭൂ​മി'​പോസ്റ്റർ

ഹി​റ്റ് മേ​ക്ക​ർ​മാ​രാ​യ ക​ബീ​ർ ഖാ​ൻ, സൂ​ര​ജ് ബ​ർ​ജാ​ത്യ, ഡേ​വി​ഡ് ധ​വാ​ൻ, റി​തേ​ഷ് ദേ​ശ്‌​മു​ഖ്, ചി​ത്രാം​ഗ​ദ സിം​ഗ്, സി​ദ്ധാ​ർ​ഥ് റോ​യ് ക​പു​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സി​നി​മ ക​ണ്ട ശേ​ഷ​മാ​ണ് സു​ഭാ​ഷ് ഘാ​യ് ത​ന്‍റെ പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​രു​ടെ രാ​ജ്യ​സ്നേ​ഹ​വും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വൈ​കാ​രി​ക​മാ​യ ക​ഥ​യും പ​റ​യു​ന്ന ചി​ത്ര​ത്തെ സം​വി​ധാ​യ​ക​ൻ അ​പൂ​ർവ ല​ഖി​യ മി​ക​ച്ച രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

'മാ​തൃ​ഭൂ​മി'​പോസ്റ്റർ
'മാ​തൃ​ഭൂ​മി'​പോസ്റ്റർകടപ്പാട്-ഐഎംഡിബി

ആ​ദ്യം 'ബാ​റ്റി​ൽ ഓ​ഫ് ഗാ​ൽ​വ​ൻ' എന്നു പേ​രി​ട്ടി​രു​ന്ന ചി​ത്രം തു​ട​ക്കം മു​ത​ൽ​ക്കേ വി​വാ​ദ​ങ്ങ​ളി​ൽ പെ​ട്ടി​രു​ന്നു. ഏ​പ്രി​ൽ 17-ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വ​ന്ന​തോ​ടെ ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ൽ ടൈം​സ് സി​നി​മ​യ്ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ചി​ത്രം വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​രോ​പ​ണം.

'മാ​തൃ​ഭൂ​മി'യിലെ  മേം ​ഹൂം എന്ന ​ഗാനത്തിൽ നിന്ന്
'മാ​തൃ​ഭൂ​മി'യിലെ മേം ​ഹൂം എന്ന ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

2020-ൽ നിരവധി ​ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ വീ​ര​മൃ​ത്യു​വി​നു കാ​ര​ണ​മാ​യ ല​ഡാ​ക്ക് ഗാ​ൽ​വ​ൻ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ർ​ഷ​മാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. രാ​ജ്യാ​ന്ത​രത​ല​ത്തി​ലു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളെത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടിവ​ന്നി​രു​ന്നു. ന​യ​ത​ന്ത്ര സ​മ്മ​ർ​ദ​ങ്ങ​ളും ക​ഥ​യു​ടെ വ്യാ​പ്തി കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​വും മു​ൻ​നി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തിന്‍റെ പേ​ര് പി​ന്നീ​ട് 'മാ​തൃ​ഭൂ​മി' എ​ന്നു മാ​റ്റി​യ​ത്. ഇ​തി​നാ​യി ചി​ത്ര​ത്തിന്‍റെ ചി​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ റീ​ഷൂ​ട്ട് ചെ​യ്യേ​ണ്ട​താ​യും വ​ന്നു.

'മാ​തൃ​ഭൂ​മി'യിലെ മേം ​ഹൂം എന്ന ​ഗാനത്തിൽ സൽമാൻ
'മാ​തൃ​ഭൂ​മി'യിലെ മേം ​ഹൂം എന്ന ​ഗാനത്തിൽ സൽമാൻസ്ക്രീൻ ​ഗ്രാബ്

ല​ഡാ​ക്കി​ലെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ചി​ത്രീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ മു​മ്പു മ​നസുതു​റ​ന്നി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ, ശ്വാ​സ​മെ​ടു​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നുവെന്ന് താ​രം പ​റഞ്ഞിരുന്നു:

'നേരത്തെ, ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ഞാ​ൻ വ​ള​രെ വേ​ഗ​ത്തി​ൽ ചെ​യ്തു​തീ​ർ​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ സ​മ​യ​വും ക​ഠി​നാ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണ്. ല​ഡാ​ക്കി​ലെ ഇരുപതു ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളി​ൽ എ​ട്ട് ദി​വ​സ​ത്തോ​ളം മൈ​ന​സ് ഡി​ഗ്രി​യി​ലു​ള്ള ത​ണു​ത്തു​റ​ഞ്ഞ വെ​ള്ള​ത്തി​ലാ​ണ് എ​നി​ക്ക് ഫൈ​റ്റ് സീ​നു​ക​ൾ ചെ​യ്യേ​ണ്ടി വ​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ശാ​രീ​രി​ക പ​രി​ശീ​ല​ന​വും നേ​ടി​യി​രു​ന്നു'-സ​ൽ​മാ​ൻ ഖാ​ൻ പറഞ്ഞു.

'മാ​തൃ​ഭൂ​മി'​പോസ്റ്റർ
'മാ​തൃ​ഭൂ​മി'​പോസ്റ്റർകടപ്പാട്-ഐഎംഡിബി

വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലും ഭാ​വ​ത്തി​ലു​മാ​ണ് ബി ടൗൺ താരം 'മാ​തൃ​ഭൂ​മി'​യി​ൽ എ​ത്തു​ന്ന​ത്. ഓഗസ്റ്റ് 14-ന് ചിത്രം തിയറ്ററുകളിലെത്തുമാണ് റിപ്പോർട്ട്. പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം ത​ര​ണം ചെ​യ്ത് തിയ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ​ആ​ക്ഷ​ൻ-​ഇ​മോ​ഷ​ണ​ൽ ഡ്രാ​മ ബോ​ക്സ് ഓ​ഫീ​സി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Pappappa
pappappa.com