സെൻസർ ബോർഡ് തടഞ്ഞിട്ടില്ല; 'മാതൃഭൂമി' പൂർത്തിയായിട്ടില്ലെന്ന് നിർമാതാക്കൾ

'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' പോസ്റ്റർ
'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Published on

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് യുദ്ധചിത്രം 'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' ' അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. വിഎഫ്എക്സ് മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചിത്രം കണ്ടതിനു ശേഷം മാത്രമേ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Must Read
സ​ൽ​മാന്‍റെ 'മാ​തൃ​ഭൂ​മി'​ക്ക് കൈ​യ​ടി; 'മ​സ്റ്റ് വാ​ച്ച്' എ​ന്ന് സു​ഭാ​ഷ് ഘാ​യ്‌
'മാതൃഭൂമി: മേ വാര്‍ റെസ്റ്റ് ഇന്‍ പീസ്' പോസ്റ്റർ

ചിത്രത്തിന്റെ റിലീസ് വൈകുന്നത് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവെച്ചതിനാലാണ് എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമ ഇതുവരെ സെന്‍സര്‍ ബോര്‍ഡിന്റെ സ്‌ക്രീനിങ്ങിനായി സമര്‍പ്പിച്ചിട്ടില്ലെന്നും നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബോര്‍ഡിന് മുന്നിലെത്തിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

'മാതൃഭൂമി'യെന്ന് പേരുമാറ്റുംമുമ്പുള്ള പോസ്റ്റർ
'മാതൃഭൂമി'യെന്ന് പേരുമാറ്റുംമുമ്പുള്ള പോസ്റ്റർകടപ്പാട്-ഐഎംഡിബി

അപൂര്‍വ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം 2020-ലെ ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. കേണല്‍ സന്തോഷ് ബാബുവിന്റെ കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. ചിത്രാംഗദ സിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുമ്പ് 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് 'മാതൃഭൂമി' എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Pappappa
pappappa.com