പ്രണയമാസത്തിൽ വീണ്ടും കാണാം,'സയാര'

'സയാര' പോസ്റ്റർ
'സയാര' പോസ്റ്റർകടപ്പാട്-ഐഎംഡിബി
Published on

പ്ര​ണ​യിക​ളു​ടെ മാ​സ​മാ​യ ഫെ​ബ്രു​വ​രി​ക്ക് ആ​വേ​ശം പ​ക​രാ​ൻ ബോ​ളി​വു​ഡി​ലെ ഏറ്റവും വ​ലി​യ റൊ​മാ​ന്‍റിക് ഹി​റ്റു​ക​ളി​ലൊന്നാ​യ 'സയാര' വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. 2025 ജൂ​ലൈ​യി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വാ​ല​ന്‍റൈൻസ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റീ-​റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Must Read
നിറയെ പ്രണയവുമായി 'സയാര' ട്രെയിലർ
'സയാര' പോസ്റ്റർ

ബോ​ളി​വു​ഡി​ലെ യു​വ​താ​രം അ​ഹാ​ൻ പാ​ണ്ഡെ​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യി​രു​ന്നു 'സയാര'. അ​നീ​ത് പ​ദ്ദ നാ​യി​ക​യാ​യി എ​ത്തി​യ ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്ത​തോ​ടെ ഇ​രു​വ​രും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ജോ​ഡി​ക​ളാ​യി മാ​റി. കൃ​ഷ് ക​പു​ർ എ​ന്ന ഗാ​യ​ക​നാ​യി അ​ഹാ​നും വാ​ണി ബ​ത്ര എ​ന്ന ജേ​ർ​ണ​ലി​സ്റ്റാ​യി അ​നീ​തും ത​മ്മി​ലു​ള്ള ഓ​ൺ-​സ്‌​ക്രീ​ൻ കെ​മി​സ്ട്രി വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.

'സയാര' പോസ്റ്റർ
'സയാര' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഫെ​ബ്രു​വ​രി 7 മു​ത​ൽ ഫെ​ബ്രു​വ​രി 13 വ​രെ​യാ​ണ് ചി​ത്രം പ​രി​മി​ത​മാ​യ ഷോ​ക​ളോ​ടെ തി​യേറ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. വാ​ല​ന്‍റൈൻ​സ് ദി​ന​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള ഈ ​വാ​രം പ്ര​ണ​യ​ജോ​ഡി​ക​ൾ​ക്കാ​യി മാ​റ്റിവ​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മും​ബൈ, ഡ​ൽ​ഹി, ബംഗളൂരു, പു​നെ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റിങ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ബു​ക്കിങ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

'സയാര' ട്രെയിലറിൽനിന്ന്
'സയാര' ട്രെയിലറിൽനിന്ന്അറേഞ്ച്ഡ്

പ്ര​മോ​ഷ​നു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും 'സയാര'യ്ക്കുണ്ട്. സം​വി​ധാ​യ​ക​ൻ മോ​ഹി​ത് സൂ​രി മാ​ത്ര​മാ​ണ് റി​ലീ​സ് സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ മി​ക​ച്ച മൗ​ത്ത് പ​ബ്ലി​സി​റ്റി​യി​ലൂ​ടെ ചി​ത്രം വ​ൻ വി​ജ​യ​മാ​യി മാ​റുകയായിരുന്നു. 2025-ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ മൂ​ന്നാ​മ​ത്തെ ഹി​ന്ദി ചി​ത്ര​മാ​ണി​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടി​യ റൊ​മാന്‍റി​ക് ചി​ത്ര​മെ​ന്ന റെ​ക്കോ​ർ​ഡും സയാര സ്വ​ന്ത​മാ​ക്കി.

'സയാര' പോസ്റ്റർ
'സയാര' പോസ്റ്റർകടപ്പാട്-ഐഎംഡിബി

ഒ​രു പാ​ട്ടി​ലൂ​ടെ ഒ​ന്നി​ക്കു​ന്ന കൃ​ഷി​ന്‍റെ​യും വാ​ണി​യു​ടെ​യും പ്ര​ണ​യ​വും അ​വ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും പ​റ​യു​ന്ന ചി​ത്രം യുവഹൃദയങ്ങൾ നെഞ്ചേറ്റുകയായിരുന്നു. റി​ലീ​സ് സ​മ​യ​ത്ത് ചിത്രം കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വീ​ണ്ടും ബി​ഗ് സ്‌​ക്രീ​നി​ൽ പ്രണയാനുഭവം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഈ ​വാ​ലന്‍റൈ​ൻ​സ് വാ​രം മി​ക​ച്ചൊ​രു അ​വ​സ​ര​മാ​ണ് ന​ൽ​കു​ന്ന​ത്.

Related Stories

No stories found.
Pappappa
pappappa.com