സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ഒരുമിക്കുന്നു; റിതേഷ് ബത്രയുടെ ഇന്റർനാഷണൽ സിനിമ

സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ഒരുമിക്കുന്നു; റിതേഷ് ബത്രയുടെ ഇന്റർനാഷണൽ സിനിമ
Published on: 

ബോളിവുഡ് ആരാധകർക്ക് ഉടൻ തന്നെ ഒരു പുതിയ ഓൺസ്‌ക്രീൻ കൂട്ടുകെട്ട് കാണാനായേക്കും. സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും സംവിധായകൻ റിതേഷ് ബത്ര ഒരുക്കുന്ന പുതിയ രാജ്യാന്തര ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, സെയ്ഫും പ്രിയങ്കയും ആദ്യമായാണ് ഒരു ചിത്രത്തിൽ നായക-നായിക വേഷങ്ങളിൽ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഏറെ വിജയകരമായ കരിയർ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് കൂടുതൽ ശ്രദ്ധ നേടുകയാണ്.

Must Read
ആദ്യ ഫ്രഞ്ച് കിസിന്റെ മധുരം; പ്രിയങ്കയുമായുള്ള പ്രണയകാലം ഓര്‍മിച്ച് നിക്ക് ജോനാസ്
സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ഒരുമിക്കുന്നു; റിതേഷ് ബത്രയുടെ ഇന്റർനാഷണൽ സിനിമ

'ദ് ലഞ്ച്ബോക്സ്', 'ഫോട്ടോഗ്രാഫ്' തുടങ്ങിയ നിരൂപകപ്രശംസ നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയാണ് ചിത്രം ഒരുക്കുന്നത്. രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ സംവിധായകൻ മുന്നോട്ടുകൊണ്ടുപോകുകയാണ്.

'സിറ്റാഡൽ', 'ഹെഡ്സ് ഓഫ് സ്റ്റേറ്റ്' തുടങ്ങിയ പ്രോജക്ടുകളിലൂടെയും നിരവധി ഹോളിവുഡ് ചിത്രങ്ങളിലൂടെയും പ്രിയങ്ക ചോപ്ര ആഗോളതലത്തിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്. നിലവിൽ രാജമൗലിയുടെ 'വാരണാസി'യുടെ ചിത്രീകരണ തിരക്കിലാണ് പ്രിയങ്ക.

റിതേഷ് ബത്ര
റിതേഷ് ബത്രഫോട്ടോകടപ്പാട്-ഐഎംഡിബി

അതേസമയം, വാണിജ്യ ചിത്രങ്ങൾക്കൊപ്പം ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകളിലും സെയ്ഫ് അലി ഖാൻ സജീവമാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത 'ഹൈവാൻ' ആണ് സെയ്ഫ് അലി ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.

സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ഒരുമിച്ച് സ്‌ക്രീനിലെത്തുമെന്ന വാർത്ത ഇതിനോടകം ആരാധകരിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. റിതേഷ് ബത്രയുടെ ചിത്രത്തിലൂടെ ഇരുവരും ഏത് തരത്തിലുള്ള കഥയാണ് അവതരിപ്പിക്കുകയെന്നറിയാനാണ് ഇനി കാത്തിരിക്കേണ്ടത്.

Pappappa
pappappa.com