'നല്ല മനുഷ്യനാകണം,പാചകം അറിഞ്ഞിരുന്നാൽ നല്ലത്': ജീവിതപങ്കാളിയെക്കുറിച്ച് സായ് പല്ലവി

ഹൈദ്രാബാദിൽ നടന്ന 'രാമായണ' പ്രീ റിലീസ് ഇവന്റിൽ സായ് പല്ലവി
ഹൈദ്രാബാദിൽ നടന്ന 'രാമായണ' പ്രീ റിലീസ് ഇവന്റിൽ സായ് പല്ലവിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Published on: 

പ്ര​ശ​സ്ത ന​ടി സായ് പ​ല്ല​വി ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​ക്കുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചു പറഞ്ഞ വെളിപ്പെടുത്തലുകൾ ‌ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. പു​തി​യ ചി​ത്രം 'രാ​മാ​യ​ണ'യുടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​താ​ര​ങ്ങ​ളാ​യ ര​ൺ​ബീ​ർ ക​പു​ർ, ര​വി ദു​ബെ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​ശ​സ്ത ഗെ​യിം ഷോ​യാ​യ 'കോൻ ബ​നേ​ഗ ക്രോർപതി 18' ൽ ​പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സാ​യി പ​ല്ല​വി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഷോ​യു​ടെ അ​വ​താ​ര​ക​നാ​യ അ​മി​താ​ഭ് ബ​ച്ചന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താ​രം തന്‍റെ മ​നസി​ലു​ള്ള പ​ങ്കാ​ളി​യു​ടെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

Must Read
'ഐ ആം റണ്ണിങ് ദിസ് ഓപ്പറേഷൻ...ആന്റ് ദിസ് ഓപ്പറേഷൻ വിൽ ബി നോൺ ആസ് ഓം...'
ഹൈദ്രാബാദിൽ നടന്ന 'രാമായണ' പ്രീ റിലീസ് ഇവന്റിൽ സായ് പല്ലവി

ആ​ദ്യം വേ​ണ്ട​ത് അ​ദ്ദേ​ഹം ന​ല്ലൊ​രു വ്യ​ക്തി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സാ​യി പ​ല്ല​വി വ്യ​ക്ത​മാ​ക്കി. സ്വ​ന്തം തെ​റ്റു​ക​ൾ സ്വ​യം തി​രു​ത്താ​ൻ ത​യ്യാ​റാ​കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം. മ​റ്റു​ള്ള​വ​രു​ടെ​മേ​ൽ കു​റ്റം ചു​മ​ത്താ​തെ സ്വ​ന്തം പെ​രു​മാ​റ്റ​ത്തെ വി​ല​യി​രു​ത്താ​ൻ ക​ഴി​യു​ന്ന സ്വ​ഭാ​വ​മാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. ത​നി​ക്ക് വ​ലി​യ നി​ബ​ന്ധ​ന​ക​ളോ നീ​ണ്ട പ്ര​തീ​ക്ഷ​ക​ളോ ഇ​ല്ലെ​ന്നും ന​ല്ലൊ​രു മ​നു​ഷ്യ​നാ​യി​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് പ്ര​ധാ​ന​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്ത താ​രം, ഒ​പ്പം ത​മാ​ശ​രൂ​പേ​ണ അ​ദ്ദേ​ഹം പാ​ച​കം കൂ​ടി അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് ന​ല്ല​താ​ണെ​ന്നും പ​റ​ഞ്ഞു.

ര​ൺ​ബീ​ർ ക​പു​ർ, ര​വി ദു​ബെ എ​ന്നി​വ​ർ​ക്കൊ​പ്പം 'കോൻ ബ​നേ​ഗ ക്രോർപതി 18' ൽ സായ് പല്ലവി
ര​ൺ​ബീ​ർ ക​പു​ർ, ര​വി ദു​ബെ എ​ന്നി​വ​ർ​ക്കൊ​പ്പം 'കോൻ ബ​നേ​ഗ ക്രോർപതി 18' ൽ സായ് പല്ലവിഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന 'രാ​മാ​യ​ണ'യിൽ സീ​ത​യു​ടെ വേ​ഷ​ത്തി​ലാ​ണ് സാ​യി പ​ല്ല​വി അ​ഭി​ന​യി​ക്കു​ന്ന​ത്. ര​ൺ​ബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യും യാ​ഷ് രാ​വ​ണ​നാ​യും എ​ത്തു​ന്ന ​ചി​ത്രം ന​വം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.