ഉച്ചാരണത്തെ പരിഹസിച്ച് ട്രോളുകൾ; രശ്മികയ്ക്ക് പിന്തുണയുമായി ജാവേദ് അക്തർ

രശ്മിക മന്ദാന, ജാവേദ് അക്തർ
രശ്മിക മന്ദാന, ജാവേദ് അക്തർഫോട്ടോകടപ്പാട്-ഫേസ്ബുക്ക്,വിക്കിപ്പീഡിയ
Published on: 

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ നായികമാരിലൊരാളായ രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ദക്ഷിണേന്ത്യൻ ഉച്ചാരണത്തിന്റെ പേരിൽ രശ്മിക നേരിടുന്ന ട്രോളുകൾക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

Must Read
വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കാൻ ഒരു വർഷത്തോളം പിന്നാലെ നടന്നു: രശ്മിക മന്ദാന
രശ്മിക മന്ദാന, ജാവേദ് അക്തർ

ഏറ്റവും പുതിയ ചിത്രമായ 'രണബാലി'യുടെ വിജയത്തിന്റെ സന്തോഷത്തിലാണ് രശ്മിക. ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം 'കോഫി വിത്ത് കരൺ' പരിപാടിയിലും താരം പങ്കെടുത്തിരുന്നു. പരിപാടിയിലെ ഇരുവരുടെയും സംഭാഷണങ്ങൾ വലിയ ശ്രദ്ധ നേടിയതിനൊപ്പം, ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ നേരിടേണ്ടിവരുന്ന പരിഹാസങ്ങളെക്കുറിച്ചും രശ്മിക തുറന്നുപറഞ്ഞു.

ഒന്നിലധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രശ്മികയ്ക്ക് ഹിന്ദി സംസാരിക്കുമ്പോഴുള്ള ദക്ഷിണേന്ത്യൻ ഉച്ചാരണത്തിന്റെ പേരിൽ അരങ്ങേറ്റകാലം മുതൽ തന്നെ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടിവന്നിട്ടുണ്ട്. വിവിധ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കാനും പുതിയ ഭാഷകൾ പഠിക്കാനും ആഗ്രഹിക്കുന്ന താരമാണ് രശ്മിക. കന്നഡക്കാരിയായ താരം തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും സജീവമായത് ഇതിന്റെ ഭാഗമായാണ്.

'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
'കോഫി വിത്ത് കരൺ' ചാറ്റ് ഷോ പ്രൊമോയിൽ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുംസ്ക്രീൻ​ഗ്രാബ്

രശ്മികയുടെ ഉച്ചാരണത്തെ വിമർശിക്കുന്നവർക്കുള്ള മറുപടിയായി ജാവേദ് അക്തർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: 'തമിഴ് നടി രശ്മികയുടെ ഉച്ചാരണത്തിൽ പ്രശ്നമുള്ളവർക്ക് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസാരഭാഷയായ തമിഴിലെ ഏതാനും വരികൾ നൽകുക. അവർ അത് എത്ര നന്നായി ഉച്ചരിക്കുമെന്ന് നമുക്കു നോക്കാം. ഭാഷയുടെ പേരിലുള്ള ഈ വ്യാജവും അടിസ്ഥാനരഹിതവുമായ മേൽക്കോയ്മ അംഗീകരിക്കാനാവില്ല.'

'കോഫി വിത്ത് കരൺ' പരിപാടിയിൽ രശ്മികയും തന്റെ ഉച്ചാരണത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'എനിക്ക് ദക്ഷിണേന്ത്യൻ ഉച്ചാരണമാണെന്ന് അവർ പറഞ്ഞു. എന്നാൽ ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് എനിക്ക് അങ്ങനെയൊരു ഉച്ചാരണമുണ്ടാകും. മറിച്ചൊരു പ്രതീക്ഷയ്ക്ക് യുക്തിയില്ല.'എക്സ് പോസ്റ്റ്

ജാവേദ് അക്തറിന്റെ എക്സ് പോസ്റ്റ്
ജാവേദ് അക്തറിന്റെ എക്സ് പോസ്റ്റ്സ്ക്രീൻ​ഗ്രാബ്

രശ്മികയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണമെങ്കിലും, മറ്റൊരു വിവാദത്തിനും ഇത് വഴിതുറന്നിരിക്കുകയാണ്. രശ്മികയെ അദ്ദേഹം 'തമിഴ് നടി' എന്ന് വിശേഷിപ്പിച്ചതാണ് ചർച്ചയായത്. കന്നഡ പ്രേക്ഷകരിൽ ചിലർ നേരത്തെയും വിവിധ കാരണങ്ങളാൽ രശ്മികയെ വിമർശിച്ചിട്ടുണ്ട്. ഈ പരാമർശം പുതിയ വിവാദങ്ങൾക്ക് കാരണമാകുമോ എന്നതും ശ്രദ്ധേയമാണ്.

രശ്മിക മന്ദാന വിവാഹവിരുന്നിൽ
രശ്മിക മന്ദാന വിവാഹവിരുന്നിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'കോഫി വിത്ത് കരണി'ന്റെ പേരിൽ രശ്മിക വിവാദത്തിലാകുന്നത് രണ്ടാംതവണയാണ്. ഷോയിലെ പരാമർശത്തിന്റെ പേരിൽ നേരത്തെ മോഹൻലാൽആരാധകരും രശ്മികയ്ക്കെതിരേ തിരിഞ്ഞിരുന്നു. ഷോയ്ക്കിടയില്‍ 'ദ് കംപ്ലീറ്റ് ആക്ടര്‍' എന്ന വിശേഷണം ആരുടേതാണെന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന്, വിജയ് ദേവരകൊണ്ട തമാശയായി 'ഞാന്‍!' എന്ന് മറുപടി നല്‍കി. തുടര്‍ന്ന്, അത് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലാണെന്ന് കരണ്‍ തിരുത്തിയപ്പോള്‍, രശ്മിക അത്ഭുതത്തോടെ 'മോഹന്‍ലാല്‍ സാറോ?' എന്ന് ചോദിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ ഔദ്യോഗിക വിശേഷണത്തെയും ആ പേര് അദ്ദേഹത്തിനാണ് ഉള്ളതെന്ന കാര്യത്തെയും താരം തിരിച്ചറിയാതെ പോയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

Pappappa
pappappa.com