അക്ഷയ്കുമാര്‍ ചിത്രത്തില്‍നിന്നു പിന്മാറി റാണി മുഖര്‍ജി; കാരണം തേടി ആരാധകര്‍

അക്ഷയ് കുമാർ,റാണി മുഖർജി
അക്ഷയ് കുമാർ,റാണി മുഖർജിഫോട്ടോ-അറേഞ്ച്ഡ്
Published on

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കൂടിച്ചേരല്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ട്. അക്ഷയ്കുമാര്‍ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി 'ഒ മൈ ഗോഡ്' മൂന്നാം ഭാഗത്തില്‍ റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം ഈ പ്രോജക്ടില്‍നിന്നു പിന്മാറിയതായാണ് ഏറ്റവും പുതിയ വിവരം.

Must Read
'ഇന്നും ഡ​യ​ലോ​​ഗ് മ​റ​ക്കുമോ എ​ന്നു പേ​ടി​ക്കു​ന്ന ​പ​ഴ​യ പെ​ൺ​കു​ട്ടിയാണ് ഞാൻ'
അക്ഷയ് കുമാർ,റാണി മുഖർജി

അക്ഷയ്കുമാറും റാണി മുഖര്‍ജിയും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു 'ഒഎംജി-3'യുടെ ഏറ്റവും വലിയ ആകര്‍ഷണം. ചിത്രത്തിന്റെ കഥ കേട്ട റാണിക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും, പ്രാരംഭ ചര്‍ച്ചകള്‍ക്കപ്പുറം കരാറിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാണിയുടെ പിന്മാറ്റത്തോടെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുതിയൊരു നായികയ്ക്കായുള്ള തിരച്ചിലിലാണ്.

റാണി മുഖർജി
റാണി മുഖർജിഫോട്ടോ-അറേഞ്ച്ഡ്

ജനുവരി 30-ന് റിലീസ് ചെയ്ത 'മര്‍ദാനി 3' ആയിരുന്നു റാണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസില്‍ ശരാശരി പ്രകടനം മാത്രമാണ് ചിത്രം കാഴ്ചവച്ചത്. നിലവില്‍ ഷാരൂഖ് ഖാനൊപ്പം 'കിങ്' എന്ന ചിത്രത്തില്‍ റാണി വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അണിയറക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഒഎംജി-3യുടെ ചിത്രീകരണം മെയ്-ജൂണില്‍ ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. മുന്‍ ഭാഗങ്ങള്‍ നേടിയ വലിയ വിജയം ആവര്‍ത്തിക്കാന്‍ വമ്പന്‍ മാറ്റങ്ങളോടെയാകും ഇത്തവണയും ചിത്രം എത്തുക.

Related Stories

No stories found.
Pappappa
pappappa.com