ചോരപുരണ്ട കൈയുമായി പുതിയ പോസ്റ്റർ; രൺബീറിന്റെ ‘ലവ് ആൻഡ് വാർ’ റിലീസ് പ്രഖ്യാപിച്ചു

‘ലവ് ആൻഡ് വാർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
‘ലവ് ആൻഡ് വാർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

രൺബീർ കപൂർ നായകനാകുന്ന, ഇന്ത്യൻസിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ലവ് ആൻഡ് വാർ’ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 21ന് തിയേറ്ററുകളിലെത്തും. ഈ തീയതി നേരത്തെ തന്നെ ബി ടൗണിൽ അഭ്യൂഹമായുണ്ടായിരുന്നു. ഇപ്പോൾ അതിൽ ഔദ്യോ​ഗികസ്ഥിരീകരണമായിരിക്കുകയാണ്

ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തിറക്കിയിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററിൽ രൺബീർ കപൂർ. ചോരപുരണ്ട കൈ വെളിയിലേക്കിട്ട് കാർ ഓടിക്കുന്ന രൺബീറിനെയാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിന് മോഡേൺ ആക്ഷൻ പശ്ചാത്തലമുണ്ടെന്ന സൂചന നൽകുന്നതാണ് ഈ രംഗം.

Must Read
'ശ്രീരാമനേക്കാൾ യോജിക്കുക ശ്രീകൃഷ്ണവേഷം': രൺബീറിനെപ്പറ്റി വീണ്ടും ശി​വ് സാ​ഗ​ർ
‘ലവ് ആൻഡ് വാർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

സഞ്ജയ് ലീല ബൻസാലിയുടെ പതിവ് ദൃശ്യശൈലിയിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് പോസ്റ്റർ സമ്മാനിക്കുന്നത്. അതേസമയം, സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമൽ’ സിനിമയുടെ പോസ്റ്ററുമായി ഇതിന് സാമ്യമുണ്ടെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ‘അനിമൽ’ പോസ്റ്ററിലും പരുക്കേറ്റ കൈയുമായി രൺബീറിനെ അവതരിപ്പിച്ചിരുന്നു. എന്നാൽ ‘ലവ് ആൻഡ് വാറി’ൽ റൺബീറിന്റെ കഥാപാത്രം എത്രത്തോളം വയലന്റ് ആയിരിക്കുമെന്ന് ചിത്രം പുറത്തിറങ്ങുമ്പോഴാണ് വ്യക്തമാകുക.

‘ലവ് ആൻഡ് വാർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
‘ലവ് ആൻഡ് വാർ’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

‘സാവരിയ’യിലൂടെ അരങ്ങേറ്റം കുറിച്ച രൺബീറും സഞ്ജയ് ലീല ബൻസാലിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രൺബീറിന്റെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ‘ലവ് ആൻഡ് വാർ’ ഒരു കോസ്റ്റ്യൂം ഡ്രാമയല്ല. പീരിയഡ് പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങുന്നത്. റൊമാന്റിക് ഡ്രാമയായ ചിത്രത്തിൽ രൺബീർ കപൂറും വിക്കി കൗശലും പൈലറ്റുമാരായാണ് എത്തുന്നത്.

സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി, ര​ൺ​ബീ​ർ ക​പു​ർ, ആ​ലി​യ ഭ​ട്ട്, വി​ക്കി കൗ​ശ​ൽ
സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി, ര​ൺ​ബീ​ർ ക​പു​ർ, ആ​ലി​യ ഭ​ട്ട്, വി​ക്കി കൗ​ശ​ൽഫോട്ടോകടപ്പാട്-ഐഎംഡിബി

ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരസംഗമങ്ങളിലൊന്നായി ‘ലവ് ആൻഡ് വാർ’ ഇതിനോടകം മാറിയിട്ടുണ്ട്. ‘അനിമൽ’ നേടിയ വൻ വിജയത്തിന് പിന്നാലെ കരിയറിലെ ശ്രദ്ധേയമായ ഘട്ടത്തിലൂടെയാണ് രൺബീർ കടന്നുപോകുന്നത്. രൺബീറിന്റെ വ്യത്യസ്തമായൊരു ഇമേജും ‘അനിമൽ’ സമ്മാനിച്ചിരുന്നു.

'ല​വ് ആ​ൻഡ് വാ​ർ' ചിത്രീകരണത്തിനിടെ രൺബീർ കപുറും ആലിയ ഭട്ടും
'ല​വ് ആ​ൻഡ് വാ​ർ' ചിത്രീകരണത്തിനിടെ രൺബീർ കപുറും ആലിയ ഭട്ടുംഫോട്ടോകടപ്പാട്-ഫിലിം ഫെയർ
Pappappa
pappappa.com