യഷ് വന്നില്ലെങ്കിലെന്ത്! ‘രാമായണ’ വേദിയിൽ ജയ് ശ്രീറാം വിളിച്ച് മിസ്റ്റർബീസ്റ്റ്

'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ ലോക പ്രശസ്ത യൂട്യൂബര്‍ മിസ്റ്റർ ബീസ്റ്റും രൺബീർ കപുറും
'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ മിസ്റ്റർ ബീസ്റ്റും രൺബീർ കപുറുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Published on: 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ അപ്രതീക്ഷിത അതിഥിയായെത്തി ലോക പ്രശസ്ത യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് (ജിമ്മി ഡൊണാള്‍ഡ്‌സണ്‍). ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപുര്‍, സായ് പല്ലവി, രവി ദുബെ, സംവിധായകന്‍ നിതേഷ് തിവാരി, നിര്‍മാതാവ് നമിത് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം മിസ്റ്റര്‍ ബീസ്റ്റും വേദി പങ്കുവെച്ചു.

Must Read
'അനിമലിലെ നായകനെ ശ്രീരാമനായി പ്രേക്ഷകർ സങ്കല്പിച്ചേക്കില്ല': ശിവ്സാ​ഗർ
'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ ലോക പ്രശസ്ത യൂട്യൂബര്‍ മിസ്റ്റർ ബീസ്റ്റും രൺബീർ കപുറും

മിസ്റ്റർ ബീസ്റ്റിന്റെ സാന്നിധ്യം കൊണ്ട്, ​മുംബൈയിലെ ​ഗ്രാന്റ് ഇവന്റ് സോഷ്യൽ മീഡിയയിലാകെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രൺബീർ കപുർ, സായ് പല്ലവി തുടങ്ങിയ താരങ്ങളായിരിക്കും ഇവന്റിലെ ശ്രദ്ധാകേന്ദ്രങ്ങളെന്ന് ആരാധകർ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി എത്തി സദസ്സിനെ ഞെട്ടിച്ചത് ലോകത്തിലെ ഏറ്റവും ജനപ്രിയ യൂട്യൂബർമാരിലൊരാളായ മിസ്റ്റർ ബീസ്റ്റ് ആയിരുന്നു. ചിത്രത്തിന്റെ വ്യാപ്തിയും ഇന്ത്യന്‍ സംസ്‌കാരവും ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മിസ്റ്റര്‍ ബീസ്റ്റിനെ വേദിയിലേക്ക് ക്ഷണിച്ചത്.

'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ മിസ്റ്റർ ബീസ്റ്റിനൊപ്പം രൺബീർ കപുറും സായ് പല്ലവിയും
'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ മിസ്റ്റർ ബീസ്റ്റിനൊപ്പം രൺബീർ കപുറും സായ് പല്ലവിയുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

പരിപാടിക്കിടെ മിസ്റ്റർ ബീസ്റ്റ് ‘ജയ് ശ്രീറാം’ വിളിച്ചതും ശ്രദ്ധേയമായി. മാധ്യമപ്രവർത്തകരും സദസ്സിലുണ്ടായിരുന്നവരും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് കേട്ട് അതിന്റെ അർഥം മിസ്റ്റർ ബീസ്റ്റ് ചോദിച്ചു. തുടർന്ന് രൺബീർ കപുർ അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. ഇതിന് പിന്നാലെയാണ് മിസ്റ്റർ ബീസ്റ്റും ‘ജയ് ശ്രീറാം’ എന്ന് വിളിച്ചത്.

രാമായണം വേദിയിൽ മിസ്റ്റർ ബീസ്റ്റ് എത്തിയതോടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വിവിധ പ്ലാറ്റ്ഫോമുകളിലായി 500 മില്യൺ ഫോളോവേഴ്സും സബ്സ്ക്രൈബേഴ്സുമുള്ള മിസ്റ്റർബീസ്റ്റ് നിമിഷങ്ങൾക്കകം തന്നെ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. സോഷ്യൽ മീഡിയ ചർച്ചകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞുനിന്നു.

'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ മിസ്റ്റർ ബീസ്റ്റിനൊപ്പം രാമായണ അഭിനേതാക്കളും അണിയറപ്രവർത്തകരും
'രാമായണ'യുടെ,മുംബൈയില്‍ നടന്ന പ്രത്യേക പ്രൊമോഷന്‍ പരിപാടിയില്‍ മിസ്റ്റർ ബീസ്റ്റിനൊപ്പം രാമായണ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

മിസ്റ്റർ ബീസ്റ്റിന്റെ വരവ് ‘രാമായണ’ത്തിന് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകരിലേക്കും പരിപാടിയുടെ ശ്രദ്ധ എത്തിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം വഴിയൊരുക്കിയെന്നും അഭിപ്രായങ്ങളുണ്ട്.

അതേസമയം, ചിത്രത്തിൽ രാവണനായി എത്തുന്ന യഷിന്റെ അഭാവവും ചർച്ചയായി. യഷ് പരിപാടിയിൽ പങ്കെടുക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും താരം എത്തിയില്ല. ‘ടോക്സിക്’ സിനിമയുടെ പരാജയത്തെത്തുടർന്ന് യഷ് പൊതുവേദികളിൽ നിന്ന് ഒഴിഞ്ഞുനില്കുകയാണ്. യഷിന്റെ അസാന്നിധ്യത്തെക്കുറിച്ച് ആരാധകർക്കിടയിൽ ചില ചർച്ചകളും ഉയർന്നു. എന്നാൽ മിസ്റ്റർബീസ്റ്റിന്റെ അപ്രതീക്ഷിത വരവുണ്ടാക്കിയ ഹൈപ്പിൽ അതെല്ലാം പെട്ടെന്ന് ഇല്ലാതായി.

'രാമായണ' ട്രയിലറിൽ രാവണനായി യഷ്
'രാമായണ' ട്രയിലറിൽ രാവണനായി യഷ് സ്ക്രീൻ​ഗ്രാബ്

ഇന്ത്യയിൽ ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമാ പ്രോജക്ടുകളിലൊന്നായാണ് ‘രാമായണം’ വിലയിരുത്തപ്പെടുന്നത്. രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്ന 'രാമായണ' രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളില്‍ എത്തുന്നത്. എ.ആര്‍. റഹ്‌മാനും പ്രശസ്ത ഹോളിവുഡ് സംഗീതസംവിധായകന്‍ ഹാന്‍സ് സിമ്മറും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026ലെ ദീപാവലി റിലീസായി എത്തും.

Pappappa
pappappa.com