'അനിമലിലെ നായകനെ ശ്രീരാമനായി പ്രേക്ഷകർ സങ്കല്പിച്ചേക്കില്ല': ശിവ്സാ​ഗർ

രൺബീർ കപുർ അനിമലിലും(ഇടത്)രാമായണത്തിലും(വലത്)
രൺബീർ കപുർ അനിമലിലും(ഇടത്)രാമായണത്തിലും(വലത്)സ്ക്രീൻ​ഗ്രാബ്
Published on

നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ രാ​മാ​യ​ണം സി​നി​മ​യി​ൽ ര​ൺ​ബീ​ർ ക​പു​റി​നെ ശ്രീ​രാ​മ​നാ​യി സങ്കൽപ്പിക്കാൻ സാ​ധി​ക്കി​ല്ലെ​ന്നു പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാ​മാ​ന​ന്ദ് സാ​ഗ​റിന്‍റെ പൗ​ത്ര​ൻ ശി​വ് സാ​ഗ​ർ. 'അ​നി​മ​ൽ' എ​ന്ന സി​നി​മ​യി​ലെ റ​ൺ​ബീ​റിന്‍റെ പ്ര​ക​ട​ന​ത്തിനുശേ​ഷം അ​ദ്ദേ​ഹ​ത്തെ രാ​മ​ന്‍റെ വേ​ഷ​ത്തി​ൽ കാ​ണാ​ൻ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ്ര​യാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

Must Read
ഒരു സ്‌ക്രീനില്‍ രണ്ട് അവതാരങ്ങള്‍; 'രാമായണ'ത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീര്‍ കപുര്‍
രൺബീർ കപുർ അനിമലിലും(ഇടത്)രാമായണത്തിലും(വലത്)

രൺ​ബീ​ർ മി​ക​ച്ചൊ​രു ന​ട​നാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്കു സം​ശ​യ​മി​ല്ലെ​ന്ന് ശി​വ് സാ​ഗ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​നി​മ​ൽ പോ​ലൊ​രു ചി​ത്ര​ത്തി​ലെ അ​ക്ര​മ​കാ​രി​യാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തിനു ശേ​ഷം ഇ​ത്ത​രമൊ​രു ദൈ​വീ​ക ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത് പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചേ​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ശ്രീ​രാ​മ​ന്‍റെ വേ​ഷ​ത്തി​ലേ​ക്ക് ഒ​രു പു​തി​യ മു​ഖ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു കൂ​ടു​ത​ൽ ഉ​ചി​ത​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശിവ്സാ​ഗർ
ശിവ്സാ​ഗർഫോട്ടോ-അറേഞ്ച്ഡ്

ചി​ത്ര​ത്തി​നു വ​ലി​യ രീ​തി​യി​ലു​ള്ള മാ​ർ​ക്ക​റ്റിങ് പി​ന്തു​ണ ല​ഭി​ക്കു​ന്ന​തിനു വേ​ണ്ടി​യാ​കാം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ര​ൺ​ബീ​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സി​നി​മ​യി​ലെ മ​റ്റ് താ​ര​നി​ർണ​യ​ങ്ങ​ളോ​ട് ത​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സീ​ത​യാ​യി എ​ത്തു​ന്ന സാ​യ് പ​ല്ല​വി​യും രാ​വ​ണ​നാ​യി എ​ത്തു​ന്ന യാ​ഷും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ ന​ട​ന്മാ​രെ ഇ​ത്ത​രം വേ​ഷ​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​മ്പോ​ൾ മു​ൻ​കാ​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ യാ​തൊ​രു​വി​ധ സ്വാ​ധീ​ന​വു​മി​ല്ലാ​തെ പ്രേ​ക്ഷ​ക​ർ​ക്ക് അ​വ​രെ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും.

'രാമായണം' ട്രെയിലറിൽ രൺബീർ
'രാമായണം' ട്രെയിലറിൽ രൺബീർസ്ക്രീൻ​ഗ്രാബ്

അ​തേ​സ​മ​യം സി​നി​മ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​മാ​യി​രി​ക്കും അ​ന്തി​മ​മെ​ന്നും ജ​ന​ങ്ങ​ൾ ര​ൺ​ബീ​റി​നെ രാ​മ​നാ​യി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി നി​ർ​മി​ക്കു​ന്ന ​ചി​ത്ര​ത്തിന്‍റെ ആ​ദ്യ​ഭാ​ഗം ദീ​പാ​വ​ലി റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Pappappa
pappappa.com