ഐമാക്സ് സ്ക്രീനുകളിൽ നിറയെ 'രാമായണ'; രാമനുമുന്നിൽ ​ഗോഡ്സില്ല വഴിമാറുമോ?

ഐമാക്സ് സ്ക്രീനുകളിൽ നിറയെ 'രാമായണ'; രാമനുമുന്നിൽ ​ഗോഡ്സില്ല വഴിമാറുമോ?
Published on: 

നി​തേ​ഷ് തി​വാ​രി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'രാ​മാ​യ​ണ'യുടെ റി​ലീ​സ് ജാ​പ്പ​നീ​സ് ചി​ത്ര​മാ​യ 'ഗോ​ഡ്സി​ല്ല മൈ​ന​സ് സീ​റോ'യു​ടെ ഇ​ന്ത്യ​ൻ പ്രദർശനങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഐ​മാ​ക്സ് സ്‌​ക്രീ​നു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​താണ് പ്രതിസന്ധിക്കു കാരണം. നവംബർ ആറിന് ​റി​ലീ​സ് ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്രം മാ​റ്റി​വെ​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Must Read
'രാമായണ ഇഷ്ടപ്പെട്ടു,പക്ഷേ ഇം​ഗ്ലീഷ് ഡബ്ബിങ്..': പ്രത്യേകപ്രദർശനത്തിനുശേഷം പ്രതികരണം
ഐമാക്സ് സ്ക്രീനുകളിൽ നിറയെ 'രാമായണ'; രാമനുമുന്നിൽ ​ഗോഡ്സില്ല വഴിമാറുമോ?

രൺബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യും, യാഷ് രാ​വ​ണ​നാ​യും എ​ത്തു​ന്ന 'രാ​മാ​യ​ണ' തി​യേ​റ്റ​റു​ക​ളി​ൽ ആഘോഷമാക്കാനാണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തയ്യാ​റെ​ടു​ക്കു​ന്ന​ത്. ന​വം​ബ​ർ ആ​ദ്യം തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന് ഐ​മാ​ക്സ് സ്‌​ക്രീ​നു​ക​ളി​ൽ വൻ പ്രേക്ഷകരുള്ളതുകൊണ്ട്, ഒ​പ്പ​മെ​ത്തു​ന്ന മ​റ്റ് സി​നി​മ​ക​ൾ​ക്ക് പ്രീ​മി​യം ഫോ​ർ​മാ​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​കും.

'രാമായണ'യിലെ ​ഗാനത്തിൽ നിന്ന്
'രാമായണ'യിലെ ​ഗാനത്തിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഓസ്ക​ർ ജേ​താ​വും 'ഗോ​ഡ്സി​ല്ല മൈ​ന​സ് വ​ൺ' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നുമായ ത​കാ​ഷി യ​മാ​സാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് 'ഗോ​ഡ്സി​ല്ല മൈ​ന​സ് സീ​റോ'. ഐ​മാ​ക്സി​നാ​യി ചി​ത്രീ​ക​രി​ച്ച ആ​ദ്യ ജാ​പ്പ​നീ​സ് ചി​ത്രം കൂ​ടി​യാ​ണി​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ 'രാ​മാ​യ​ണ'യുടെ ത​രം​ഗം കാ​ര​ണം ഐ​മാ​ക്സ് തി​യേ​റ്റ​റു​ക​ൾ ല​ഭി​ക്കാ​തെ വ​രു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നി​ശ്ചി​ത​ത്വത്തിലാക്കിയിട്ടുണ്ട്.

'ഗോ​ഡ്സി​ല്ല മൈ​ന​സ് സീ​റോ'യിൽ നിന്ന്
'ഗോ​ഡ്സി​ല്ല മൈ​ന​സ് സീ​റോ'യിൽ നിന്ന്കടപ്പാട്-ഐഎംഡിബി

അ​ന്താ​രാ​ഷ്ട്ര തലത്തിൽ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​വം​ബ​ർ ആ​ദ്യ​വാ​രം ത​ന്നെ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ന്ത്യ​യി​ലെ റി​ലീ​സ് തിയ​തി സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്രേക്ഷകർ.

Pappappa
pappappa.com