

ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപുര്‍, കന്നഡതാരം യാഷ്, സായി പല്ലവി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'രാമായണ'യെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ ചിത്രം കണ്ട അമേരിക്കന്‍ പ്രേക്ഷകയാണ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്.
ചിത്രം തനിക്ക് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ഇതിന്റെ ഇംഗ്ലീഷ് ഡബ്ബിങ് ആകര്‍ഷകമായി തോന്നിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഒറിജിനല്‍ ഭാഷയായ ഹിന്ദിയില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ കാണാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ സോണി പിക്‌ചേഴ്‌സിനെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ വികാരഭരിതമായ മുഹൂര്‍ത്തങ്ങളും സംഗീതവും വിഎഫ്എക്‌സും മികച്ചതാണെന്ന് അവര്‍ പ്രശംസിച്ചു.
അതേസമയം, ചില ആക്ഷന്‍ രംഗങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിതമാണെന്ന് തോന്നിപ്പിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.